Archived Articles

ഭക്ഷ്യയോഗ്യമല്ലാത്ത 5,300 കിലോഗ്രാം ഭക്ഷണം പിടിച്ചെടുത്ത് വകറ മുനിസിപ്പാലിറ്റി

അമാനുല്ല വടക്കാങ്ങര

ദോഹ: ഭക്ഷ്യയോഗ്യമല്ലാത്ത 5,300 കിലോഗ്രാം ഭക്ഷണം പിടിച്ചെടുത്ത് വകറ മുനിസിപ്പാലിറ്റി. അല്‍ വുകൈര്‍ ഏരിയയിലെ ലൈസന്‍സില്ലാത്ത രണ്ട് ഗോഡൗണുകളില്‍ നിന്നാണ് ഉപഭോഗത്തിന് യോഗ്യമല്ലാത്ത 5,300 കിലോഗ്രാം ഭക്ഷണം മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്.
അല്‍ വക്ര മുനിസിപ്പാലിറ്റിയിലെ ആരോഗ്യ നിയന്ത്രണ വകുപ്പിലെ ഇന്‍സ്‌പെക്ടര്‍മാര്‍ കേടായ ഭക്ഷണം (മാംസം, കോഴി, ശീതളപാനീയങ്ങള്‍, പച്ചക്കറികള്‍) എന്നിവ പിടിച്ചെടുത്തു നശിപ്പിക്കുകയും ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്തതായി മുനിസിപ്പാലിറ്റി ട്വീറ്റ് ചെയ്തു.