Archived Articles

മുഖത്തല മുരഹരി പ്രവാസി കൂട്ടായ്മയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ദോഹ : മുഖത്തല മുരഹരി പ്രവാസി കൂട്ടായ്മയുടെ പുതിയ പ്രസിഡന്റായി തുളസീധരന്‍ പിള്ളയും (ഇന്ത്യ) സെക്രട്ടറിയായി സുഭാഷ് ലക്ഷ്മണനും (യു.എ.ഇ) ട്രഷറര്‍ ആയി ജയപ്രസാദും (ഇന്ത്യ) വൈസ് പ്രസിഡന്റായി രഘുനാഥന്‍ പിള്ള (യു.എ.ഇ) ജോയിന്റ് സെക്രട്ടറിയായി ജയകുമാര്‍ മാധവന്‍ (ഖത്തർ)
എന്നിവരെയും തിരഞ്ഞെടുത്തു. ഓണ്‍ലൈന്‍ ആയി നടന്ന എം.എം.പി.കെ യുടെ 4 -മതു വാര്‍ഷിക പൊതുയോഗത്തില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി അജയന്‍ പറകുറ്റിയില്‍ (സൗദി), വേണു ബാലസുബ്രഹ്‌മണ്യന്‍ (കുവൈറ്റ്), സുജുകുമാര്‍ (ഒമാൻ), അനില്‍ നന്ദനം (ബഹ്‌റൈൻ), അജയകുമാര്‍ (നൈജീരിയ), അജിത് കുമാര്‍ (ഖത്തർ), സന്തോഷ് വിഷ്ണുമംഗലം (യു.എ.ഇ), അനുബോസ് (സൗത്ത് ആഫ്രിക്ക), സജീവ് കുമാര്‍ (ഒമാൻ) എന്നിവരെയും തിരഞ്ഞെടുത്തു.