Breaking News

ഖത്തറില്‍ നാളെ മുതല്‍ പെട്രോള്‍ വില കുറയും

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ നാളെ മുതല്‍ പെട്രോള്‍ വില കുറയും . പ്രീമിയം പെട്രോള്‍ ലിറ്ററിന് 5 ദിര്‍ഹം കുറഞ്ഞ് 1.90 റിയാലാകും. എന്നാല്‍ സൂപ്പര്‍ പെട്രോളിന്റേയും ഡീസലിന്റേയും വിലയില്‍ മാറ്റമില്ല. സൂപ്പര്‍ പെട്രോള്‍ ലിറ്ററിന് 2.10 റിയാലും ഡീസല്‍ ലിറ്ററിന് 2.05 റിയാലുമായിരിക്കും ജൂലൈ മാസത്തിലെ വിലയെന്ന് ഖത്തര്‍ എനര്‍ജി അറിയിച്ചു.