Archived Articles

പി.എസ്.ജി.യുടെ ഒഫീഷ്യല്‍ ജഴ്‌സി സ്പോണ്‍സറായി ഖത്തര്‍ എയര്‍വേയ്സ്

അമാനുല്ല വടക്കാങ്ങര

ദോഹ: 2022/23 സീസണില്‍ പാരീസ് സെന്റ് ജെര്‍മെയ്ന്റെ (പിഎസ്ജി) പുതിയ ഔദ്യോഗിക ഫ്രണ്ട്-ജേഴ്സി സ്പോണ്‍സറായി ഖത്തര്‍ എയര്‍വേയ്സ് .

മള്‍ട്ടി-ഇയര്‍ ഡീലിന്റെ ഭാഗമായി, പുരുഷ, വനിതാ, യൂത്ത് പ്രൊഫഷണല്‍ ടീമുകളുടെ പ്രശസ്തമായ റൂജ് & ബ്ലൂ ജേഴ്‌സികളില്‍ എയര്‍ലൈനിന്റെ പേര് ദൃശ്യമാകും.

കൂടാതെ, ഖത്തര്‍ എയര്‍വേയ്സ് ഹോളിഡേയ്സ് ഔദ്യോഗിക പാരീസ് സെന്റ് ജെര്‍മെയ്ന്‍ ഫാന്‍ ട്രാവല്‍ പാക്കേജുകള്‍ വാഗ്ദാനം ചെയ്യും. ലോകമെമ്പാടുമുള്ള ഫുട്ബോള്‍ പ്രേമികളെ പാരീസിലേക്ക് കൊണ്ടുവരാനും നഗരം ആസ്വദിക്കാനും ലോക ഫുട്ബോളിലെ ചില മികച്ച കളിക്കാരെ കാണാനും അവസരമൊരുക്കുന്ന പദ്ധതിയാണിത്.

അതുപോലെ തന്നെ ദോഹയിലെ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (എച്ച്‌ഐഎ)യും ഖത്തര്‍ ഡ്യൂട്ടി ഫ്രീയും (ക്യുഡിഎഫ്) യഥാക്രമം പാരീസ് സെന്റ് ജെര്‍മെയ്നിന്റെ ഔദ്യോഗിക വിമാനത്താവളവും ഒഫീഷ്യല്‍ ഡ്യൂട്ടി ഫ്രീയും ആയിരിക്കും.