24 മണിക്കൂറിനുള്ളില്‍ 230 മില്യണിലധികം മൂല്യമുള്ള 25,000 പ്രാദേശിക ഇടപാടുകള്‍
24 മണിക്കൂറിനുള്ളില്‍ 230 മില്യണിലധികം മൂല്യമുള്ള 25,000 പ്രാദേശിക ഇടപാടുകള്‍
അമാനുല്ല വടക്കാങ്ങര
ദോഹ. വാരാന്ത്യത്തില്‍ ഔദ്യോഗിക പ്രവര്‍ത്തിസമയത്തിന് പുറമേയുള്ള പ്രാദേശിക ഇടപാടുകള്‍ ആരംഭിച്ച് 24 മണിക്കൂറിനുള്ളില്‍ 230 മില്യണിലധികം മൂല്യമുള്ള 25,000 പ്രാദേശിക ഇടപാടുകള്‍ നടന്നതായി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.
വാരാന്ത്യത്തിലുള്‍പ്പെടെ ആഴ്ച മുഴുവന്‍ ലോക്കല്‍ ട്രാന്‍സ്ഫര്‍ അഭ്യര്‍ത്ഥനകള്‍ നടപ്പിലാക്കാന്‍ എല്ലാ ബാങ്കുകളോടും ക്യുസിബി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഉപഭോക്താക്കള്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കുന്നതില്‍ ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും പങ്ക് സജീവമാക്കാനുള്ള ക്യുസിബിയുടെ ശ്രമത്തിന്റെ ഭാഗമായാണ് ഈ നിര്‍ദ്ദേശം.
