Breaking News

ഡിസംബര്‍ 16ന് ഖത്തര്‍ ഫാഷന്‍ എക്സ്ട്രാവാഗന്‍സയും കച്ചേരിയും സ്റ്റേഡിയം 974-ല്‍

അമാനുല്ല വടക്കാങ്ങര

ദോഹ: ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ക്കിടയില്‍ ഡിസംബര്‍ 16ന് ഖത്തര്‍ ഫാഷന്‍ എക്സ്ട്രാവാഗന്‍സയും കച്ചേരിയും സംഘടിപ്പിക്കുമെന്ന് ഖത്തര്‍ മ്യൂസിയം ചെയര്‍പേഴ്‌സണ്‍ ശൈഖ അല്‍ മയാസ്സ ബിന്‍ത് ഹമദ് ബിന്‍ ഖലീഫ അല്‍താനി അറിയിച്ചു.

സിആര്‍ റണ്‍വേ ഈവന്റുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പരിപാടി സ്റ്റേഡിയം 974-ല്‍ ആണ് നടക്കുക.

ഫാഷന്‍ ലോകത്തെ പ്രശസ്തമായ പൈതൃക ഭവനങ്ങള്‍ മുതല്‍ അഞ്ച് ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള യുവ ഡിസൈനര്‍മാരടുടേതടക്കം 100-ലധികം ബ്രാന്‍ഡുകള്‍ വരെ പ്രദര്‍ശിപ്പിക്കുന്ന ഫാഷന്‍ മേള സവിശേഷമായൊരു അനുഭവമായിരിക്കും. മികച്ച അന്തര്‍ദ്ദേശീയ സംഗീത കലാകാരന്മാര്‍ പങ്കെടുക്കുന്ന സംഗീതമേള പരിപാടിക്ക് നിറം പകരും.