Breaking News

നേരത്തെ ചെക്ക് ഇന്‍ ചെയ്യുന്നവര്‍ക്ക് 5 കിലോ സൗജന്യ ലഗേജ് അലവന്‍സുമായി ഖത്തര്‍ എയര്‍വേയ്‌സ്

അമാനുല്ല വടക്കാങ്ങര

ദോഹ. പെരുന്നാള്‍ തിരക്ക് ആരംഭിച്ച സാഹചര്യത്തില്‍ എയര്‍പോര്‍ട്ട് കൗണ്ടറുകളിലെ സമ്മര്‍ദ്ധം ലഘൂകരിക്കുവാന്‍ നേരത്തെ ചെക്ക് ഇന്‍ ചെയ്യുന്നവര്‍ക്ക് 5 കിലോ സൗജന്യ ലഗേജ് അലവന്‍സുമായി ഖത്തര്‍ എയര്‍വേയ്‌സ് .

ഇന്നു മുതല്‍ വിമാനം പുറപ്പെടുന്നതിന്റെ 4 മണിക്കൂര്‍ മുതല്‍ 10 മണിക്കൂര്‍ മുമ്പ് വരെ ഖത്തര്‍ എയര്‍വേയ്‌സിന്റെ പതിനൊന്നാം നമ്പര്‍ വരിയില്‍ യാത്രക്കാര്‍ക്ക് ചെക്കിന്‍ ചെയ്യാം.

തെരഞ്ഞെടുത്ത ഡെസ്റ്റിനേഷനുകളിലേക്ക് നേരത്തെ ചെക്ക് ഇന്‍ ചെയ്യുന്നവര്‍ക്ക് 5 കിലോ സൗജന്യ ലഗേജ് അലവന്‍സ്, ഒരു മണിക്കൂര്‍ സൗജന്യ പാര്‍ക്കിംഗ്, ചുരുങ്ങിയത് 4 പേരടങ്ങുന്ന കുടുംബത്തിന് ഒരു പീസ് സൗജന്യ ബാഗേജ് എന്നിവയാണ് ഖത്തര്‍ എയര്‍വേയ്‌സ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഏതൊക്കെ ഡെസ്റ്റിനേഷനുകളിലേക്കാണ് ആനുകൂല്യങ്ങളെന്ന് ഖത്തര്‍ എയര്‍വേയ്‌സുമായി ബന്ധപ്പെട്ട് സ്ഥിരീകരിക്കണം

ഇന്ന് വൈകുന്നേരം 5 മണി മുതല്‍ ജൂലൈ 9 വൈകുന്നേരം 5 മണി വരെയാണ് ഈ പ്രത്യേക ആനുകൂല്യങ്ങള്‍ ബാധകമാവുക.

Related Articles

Back to top button
error: Content is protected !!