Archived Articles

ഖത്തര്‍ ഐ എം സി സി മലപ്പുറം ജില്ലാ കമ്മിറ്റി റഷിദ് പെരുന്തല്ലൂര്‍ പ്രസിഡന്റ് , മുബാറക്ക് നെല്ലിയാളി ജനറല്‍ സെക്രട്ടറി, സുബൈര്‍ തിരുര്‍ ട്രഷറര്‍

മുഹമ്മദ് റഫീഖ് തങ്കയത്തില്‍

ദോഹ. ഖത്തര്‍ ഐ എം സി സി മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റായി റഷിദ് പെരുന്തല്ലൂരും , ജനറല്‍ സെക്രട്ടറിയായി മുബാറക്ക് നെല്ലിയാളിയും ട്രഷററായി സുബൈര്‍ തിരുരും തെരഞ്ഞെടുക്കപ്പെട്ടു. മലപ്പുറം ജില്ലാ വാര്‍ഷിക കൗണ്‍സില്‍ യോഗമാണ് പുതിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തത്.

യോഗത്തില്‍ ഖത്തര്‍ ഐ എം സി സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഇല്യാസ് മട്ടന്നൂര്‍ അദ്ധ്യക്ഷത വഹിച്ചു . 2022-2024 വര്‍ഷത്തെ ഖത്തര്‍ ഐ എം സി സി മലപ്പുറം ജില്ലാ കമ്മിറ്റി ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് റിട്ടെണിംഗ് ഓഫിസര്‍ ടി ടി നൗഷീര്‍ മാസ്റ്റര്‍ നിയന്ത്രിച്ചു.ജില്ലാ കമ്മിറ്റിയുടെ വാര്‍ഷിക റിപ്പോര്‍ട്ട് എന്‍ജിനീയര്‍ ഡാനിഷ് മഞ്ചേരി അവതരിപ്പിച്ചു.ഖത്തര്‍ ഐ എം സി സി മലപ്പുറം ജില്ലാ മില്ലത്ത് സാന്ത്വനം കണ്‍വീനറായി ,അബ്ദുല്‍ സമദ് പെരിന്തല്‍മണ്ണ,ഗഫൂര്‍ പെരുന്തല്ലൂര്‍ എന്നിവരെ യോഗം തിരഞ്ഞെടുത്തു.

ഡിസംബര്‍ 28,29,30 തിയ്യതികളില്‍ കോഴിക്കോട് നടക്കുന്ന ഐ എന്‍ എല്‍ സംസ്ഥാന സമ്മേളനത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കാന്‍ ഖത്തര്‍ ഐ എം സി സി യിലെ മലപ്പുറം ജില്ല യില്‍ നിന്നുള്ള വിവിധ മണ്ഡലങ്ങളിലെ പ്രതിനിധികളോട് ഖത്തര്‍ ഐ എം സി സി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സിക്രട്ടറി ജാബീര്‍ ബേപ്പൂര്‍ അഭ്യാര്‍ത്ഥിച്ചു.ഖത്തര്‍ ഐ എം സി സി സെന്‍ട്രല്‍ കമ്മിറ്റി പ്രതിനിധികളായ മുസ്തഫാ കബീര്‍ കാഞ്ഞങ്ങാട്,മുനിര്‍ മേപ്പയ്യുര്‍ എന്നിവര്‍ സംസാരിച്ചു. എഞ്ചിനീയര്‍ അസിം കല്‍പകഞ്ചെരി നന്ദിയും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!