Breaking News

ഇലക്ട്രോണിക് ചെക്ക് ക്ലിയറിംഗ് സംവിധാനം ഔദ്യോഗിക അവധി ദിവസങ്ങളിലും ആഴ്ചയിലുടനീളം . ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്

അമാനുല്ല വടക്കാങ്ങര

ദോഹ . ഇലക്ട്രോണിക് ചെക്ക് ക്ലിയറിംഗ് സംവിധാനം (ഇസിസി) വിപുലീകരിക്കുമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് വ്യാഴാഴ്ച പ്രഖ്യാപിച്ചു.

വാരാന്ത്യങ്ങളിലും എല്ലാ ഔദ്യോഗിക അവധി ദിവസങ്ങളിലും ഉള്‍പ്പെടെ ആഴ്ചയിലുടനീളം ചെക്ക് ക്ലിയറിംഗ് സംവിധാനം നടപ്പിലാക്കാന്‍ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് എല്ലാ ബാങ്കുകള്‍ക്കും നിര്‍ദ്ദേശം നല്‍കി.