Breaking News

ഖത്തറില്‍ ഇന്ന് കോവിഡ് രോഗികളേക്കാള്‍ കൂടുതല്‍ രോഗമുക്തര്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ ഇന്ന് കോവിഡ് രോഗികളേക്കാള്‍ കൂടുതല്‍ രോഗമുക്തര്‍ റിപ്പോര്‍ട്ട് ചെയ്തു. കമ്മ്യൂണിറ്റിയില്‍ നിന്ന് 863 പേര്‍ക്കും യാത്രക്കാരില്‍ നിന്ന് 145 പേര്‍ക്കുമടക്കം 1008 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ 1315 പേര്‍ക്ക് രോഗ മുക്തി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകള്‍ 7937 ആയി