Breaking News

കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം 541 പേര്‍ പിടിയില്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 541 പേര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ പിടിയിലായി. 528 പേര്‍ മാസ്‌ക് ധരിക്കാത്തതിനും 13 പേര്‍ മൊബൈല്‍ ഫോണില്‍ ഇഹ് തിറാസ് ഡൗണ്‍ലോഡ് ചെയ്യാത്തതിനുമാണ് പിടിയിലായത്.
പിടികൂടിയവരെയെല്ലാം തുടര്‍നടപടികള്‍ക്കായി പബ്‌ളിക് പ്രൊസിക്യൂഷനിലേക്ക് റഫര്‍ ചെയ്തിരിക്കുകയാണ്