Breaking News

മഴയത്ത് വാഹനമോടിക്കുന്നവര്‍ക്ക് നിര്‍ദേശങ്ങളുമായി ആഭ്യന്തര മന്ത്രാലയം

അമാനുല്ല വടക്കാങ്ങര

ദോഹ. മഴയത്ത് വാഹനമോടിക്കുന്നവര്‍ക്ക് നിര്‍ദേശങ്ങളുമായി ആഭ്യന്തര മന്ത്രാലയം രംഗത്ത്. മഴയത്ത് വാഹനമോടിക്കുന്നതിന് കൂടുതല്‍ ശ്രദ്ധയാവശ്യമാണെന്ന് ആഭ്യന്തര മന്ത്രാലയം ഓര്‍മിപ്പിച്ചു. എല്ലാവരും ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കണം.

 

നിങ്ങള്‍ക്കും മുന്നിലുള്ള വാഹനത്തിനുമിടയില്‍ ധാരാളം അകലം സൂക്ഷിക്കുക, നിങ്ങള്‍ തെരഞ്ഞെടുത്ത ലൈനില്‍ ചേര്‍ന്നുപോവുകയും ഓവര്‍ ടേക്ക് ചെയ്യുന്നത് ഒഴിവാക്കുകയും ചെയ്യുക, വേഗത കുറയ്ക്കുക, വൈപ്പറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, ലൈറ്റുകള്‍ ഓണ്‍ ചെയ്യുകയും ഇന്‍ഡിക്കേറ്ററുകള്‍ ആവശ്യാനുസരണം ഉപയോഗിക്കുകയും ചെയ്യുക, പെട്ടെന്ന് ബ്രേക്ക് ചെയ്യുന്നത് ഒഴിവാക്കുക എന്നിവ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു

 

Related Articles

Back to top button
error: Content is protected !!