Archived Articles

കെ.എം.സി.സി ഖത്തര്‍ തിരൂര്‍ മുന്‍സിപ്പല്‍ കമ്മറ്റി, സദീര്‍ അലി പയ്യനങ്ങാടി പ്രസിഡന്റ് , നാസര്‍ ചെമ്പ്ര ജനറല്‍ സെക്രട്ടറി , ദാവൂദ് നെല്ലേരി ട്രഷറര്‍

അമാനുല്ല വടക്കാങ്ങര

കെ.എം.സി.സി ഖത്തര്‍ തിരൂര്‍ മുന്‍സിപ്പല്‍ കമ്മറ്റിയുടെ പുതിയ പ്രസിഡണ്ടായി സദീര്‍ അലി  പയ്യനങ്ങാടിയേയും ജനറല്‍ സെക്രട്ടറിയായി നാസര്‍ ചെമ്പ്രയേയും ട്രഷററായി ദാവൂദ് നെല്ലേരിയും തെരഞ്ഞെടുത്തു. തുമാമ കെ.എം.സി.സി ഹാളില്‍ വെച്ച് നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ കമ്മറ്റിയെ തിരഞ്ഞെടുത്തത്.

ഉമ്മര്‍ഫാ , സാബിര്‍.എം, സബാഹ് വി.പി, അലി ഹസന്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരും ഹംസ.വി, സഹീര്‍.വി.പി , കബീര്‍ മുത്തൂര്‍, അര്‍ഷാദ്.വി എന്നിവര്‍ സെക്രട്ടറിമാരുമാണ് . അബ്ദുല്ല തറമ്മല്‍ ഉപദേശക സമിതി അംഗമായിരിക്കും. വര്‍ക്കിങ് കമ്മിറ്റിയിലേക്കു ജൗഹര്‍ തൊട്ടുകണ്ണി , അന്‍വര്‍ ഹസ്ബുല്ല , ഹംസ അന്നാര, നിഷാം.കെ, സുലൈം പൂക്കയില്‍ എന്നിവരെയും തിരഞ്ഞെടുത്തു.

മുന്‍സിപ്പല്‍ പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് സൈതാലി യോഗം ഉല്‍ഘാടനം ചെയ്യുകയും, മണ്ഡലം വൈസ് പ്രസിഡന്റ് മുസ്തഫ ജനറല്‍ സേകട്ടറി അബ്ദുള്ള ശിഹാബ് വളവന്നൂര്‍, നിയാസ് ആതവനാട്, സഫ്വാന്‍  തിരുനാവായ, ഹഫീഫ് വെട്ടം എന്നിവര്‍ സംസാരിച്ചു .
കെ.എം.സി.സി തിരൂര്‍ മുന്‍സിപ്പല്‍ മെമ്പര്‍മാര്‍ക്ക് പുറമെ മണ്ഡലം നേതാക്കളും, വളവന്നൂര്‍, ആതവനാട്, വെട്ടം, തിരഉന്നാവായ പഞ്ചായത്ത് കമ്മറ്റി നേതാക്കളും പരിപാടിയില്‍ പങ്കെടുത്തു,

പരിപാടിയില്‍, ജനറല്‍ സെക്രട്ടറി സ്വാഗതവും പുതിയ ട്രഷറര്‍ ദാവൂദ് നന്ദിയും പറഞ്ഞു.