Archived Articles

മുസീസ് 22 -കെ എസ് ഹരിശങ്കര്‍ ഖത്തറിലെത്തുന്നു

മുഹമ്മദ് റഫീഖ് തങ്കയത്തില്‍

ദോഹ : കലയെയും കലാകാരന്മാരെയും പ്രോല്‍സാഹിപ്പിക്കുന്നതിനായി രൂപീകരിച്ച കൂട്ടായ്മയായ മുസീസിന്റെ ബാനറില്‍ പ്രശസ്ത പിന്നണി ഗായകന്‍ ഹരിശങ്കറിനെയും പ്രഗതി ബാന്റിനെയും അണി നിരത്തി സെപ്റ്റംബര്‍ 1 ന് മുസീസ് 22 ഹരിശങ്കര്‍ ലൈവ് ഇന്‍ ഖത്തര്‍ ഇവന്റ് സംഘടിപ്പിക്കുന്നു.

മുസീസിന്റെ ലോഗോ പ്രകാശനവും ഹരിശങ്കര്‍ ലൈവ് ഇന്‍ ഖത്തര്‍ ഇവന്റിന്റെ ഔദ്യോഗിക പ്രഖ്യാപനം സല്‍വ റോഡ് എം.ആര്‍.എ. റസ്റ്റോറന്റില്‍ വെച്ചു നടന്നു. ചടങ്ങില്‍ ഐ.സി.സി പ്രസിഡണ്ട് പി.എന്‍ ബാബുരാജന്‍, പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും വ്യവസായിയുമായി കെ.മുഹമ്മദ് ഇസ്സ, ഡോം ഖത്തര്‍ പ്രസിഡണ്ട് മശ്ഹൂദ് തിരുത്തിയാട്, മുന്‍ ഐ.സി.സി. പ്രസിഡണ്ട് എ.പി.മണികണ്ഠന്‍ തുടങ്ങിയ പ്രമുഖരും,റേഡിയോ മലയാളം മാര്‍ക്കറ്റിംഗ് മാനേജര്‍ നൗഫല്‍ ,മീഡിയ പാര്‍ട്ണര്‍സ് ആയ മാധ്യമം മീഡിയ വണ്‍ മാര്‍ക്കറ്റിംഗ് മാനേജര്‍മാരായ റഫീഖ് ,നിഷാന്ത് തുടങ്ങി നിരവധി പേര്‍ സംബന്ധിച്ചു.

സെപ്റ്റംബര്‍ 1 വ്യാഴാഴ്ച അല്‍ അറബി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ടേസ്റ്റി ടീ ആണ് പരിപാടിയുടെ മുഖ്യ പ്രായോജകര്‍ .പ്രവേശനം ടിക്കറ്റ് മുഖേന ആയിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. റഹീപ് മീഡിയയുമായി സഹകരിച്ചാണ് മുസിസ് 22 നടക്കുന്നത് . ഖത്തറില്‍ തുടര്‍ന്നും വിവിധ കലാ സാംസ്‌കാരിക പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതായി മുസീസ് ടീം പ്രതിനിധികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി 33130070 എന്ന നമ്പറില്‍ ബന്ധപ്പെടാം.