Archived Articles

എക്‌സ്പാറ്റ് സ്‌പോര്‍ട്ടീവ് വെയ്റ്റ് ലോസ് കോമ്പറ്റീഷന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ. ആരോഗ്യത്തോടെയും ആത്മവിശ്വാസത്തോടെയും ലോകകപ്പിനെ വരവേല്‍ക്കം എന്ന ആശയം മുന്‍ നിര്‍ത്തി എക്‌സ്പാറ്റ് സ്‌പോര്‍ട്ടീവ് കള്‍ച്ചറല്‍ ഫോറവുമായി സഹകരിച്ച് വെയ്റ്റ് ലോസ് കോമ്പറ്റീഷന്‍ (ശരീര ഭാരം കുറക്കല്‍) മത്സരം സംഘടിപ്പിക്കുന്നു. ആഗസ്ത് 26 ന് ആരംഭിച്ച് സപ്തംബര്‍ 30 ന് അവസാനിക്കുന്ന മത്സരത്തിന്റെ ഭാഗമായി തത്സമയ ഫിറ്റ്‌നസ് സെഷനും, ഭക്ഷണക്രമം, വ്യായാമം, തുടങ്ങിയവയെ കുറിച്ചുള്ള ബോധ വത്കരണ ക്ലാസുകളും നല്‍കും. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഈ കാലയളവില്‍ ഫിസിയോ തെറാപിസ്റ്റിന്റെയും ഡയറ്റീഷ്യന്റെയും സേവനവും നല്‍കും.

എക്‌സ്പാറ്റ് സ്‌പോര്‍ട്ടീവ് സംഘടിപ്പിക്കുന്ന സ്‌പോര്‍ട്‌സ് കാര്‍ണ്ണിവലില്‍ വിജയികളെ പ്രഖ്യാപിച്ച് ആകര്‍ഷകമായ സമ്മാനവും സര്‍ട്ടിഫിക്കറ്റുകളും നല്‍കും. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി 3384 4572, 5093 0744 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Related Articles

Back to top button
error: Content is protected !!