Archived Articles

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷ പരിപാടികളില്‍ ഇന്ന് ഇന്‍കാസ് ഖത്തര്‍ അവതരിപ്പിക്കുന്ന ഗ്രാന്‍ഡ് കള്‍ചറല്‍ പ്രോഗ്രാം

അമാനുല്ല വടക്കാങ്ങര

ദോഹ. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷ പരിപാടികളില്‍ ഇന്ന് വൈകുന്നേരം 7 മണിക്ക് ഇന്‍കാസ് ഖത്തര്‍ അവതരിപ്പിക്കുന്ന ഗ്രാന്‍ഡ് കള്‍ചറല്‍ പ്രോഗ്രാം ഐസിസി അശോക ഹാളില്‍ നടക്കും. സംഗീതവും നൃത്തവും സമന്വയിപ്പിക്കുന്ന പരിപാടികളാണ് ഇന്‍കാസ് അവതരിപ്പിക്കുക.

ഖത്തറിലെ ഇന്ത്യന്‍ എംബസിക്ക് കീഴിലുള്ള ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ആസാദി കാ അമൃത് മഹോത്സവ് എന്ന പേരില്‍ അണിയിച്ചൊരുക്കുന്ന ആഘോഷ പരിപാടിയുടെ അഞ്ചാം ദിവസമാണിന്ന്

ആഗസ്റ്റ് ഒന്നുമുതല്‍ 19 വരെ ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യമടയാളപ്പെടുത്തുന്ന വ്യത്യസ്ത പരിപാടികളാണ് അരങ്ങേറുക.ഈ പരിപാടികളില്‍ ഐസിസിയുടെ വിവിധ അനുബന്ധ സംഘടനകള്‍, ഇന്ത്യന്‍ സോഷ്യോ കള്‍ച്ചറല്‍ ഗ്രൂപ്പുകള്‍, ഇന്ത്യന്‍ സ്‌കൂളുകള്‍, ബ്ലൂ കോളര്‍ ജീവനക്കാര്‍ എന്നിവര്‍ സജീവമായും സ്വമേധയാ പങ്കെടുക്കും. എല്ലാ കമ്മ്യൂണിറ്റികളിലേക്കും കൂടുതല്‍ വിപുലമായി എത്തിച്ചേരുന്നതിന് വേണ്ടിയാണ് ഈ പരിപാടികളെല്ലാം വിവിധ സ്ഥലങ്ങളില്‍ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് സംഘാടകര്‍ നേരത്തെ അറിയിച്ചിരുന്നു.