Breaking News

ഖത്തറില്‍ കോവിഡ് രോഗമുക്തി കൂടുന്നു, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗമുക്തി നേടിയത് 1025 പേര്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിനാശ്വാസം, രാജ്യത്ത് കോവിഡ് രോഗമുക്തി കൂടുന്നു, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗമുക്തി നേടിയത് 1025 പേര്‍ . രാജ്യത്ത് ഇതുവരെ മൊത്തം 407359 പേര്‍ രോഗ മുക്തി നേടിയതായാണ് പൊതുജനാരോഗ്യ മന്ത്രാലയം കണക്കുകള്‍.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 152 യാത്രക്കാര്‍ക്കടക്കം മൊത്തം 821 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ നിലവിലുള്ള രോഗികളുടെ എണ്ണം 6270 ആയി