Breaking News

ഖത്തര്‍ അതിര്‍ത്തിയിലെ സല്‍വ ചെക്ക് പോസ്റ്റ് വിപൂലീകരിച്ച് സൗദി അറേബ്യ

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറുമായി അതിര്‍ത്തി പങ്കിടുന്ന സല്‍വ ചെക്ക് പോസ്റ്റ് വിപുലീകരണത്തിന് ശേഷം കിഴക്കന്‍ പ്രവിശ്യാ ഗവര്‍ണര്‍ സൗദ് ബിന്‍ നായിഫ് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍, അല്‍ ഹസ ഗവര്‍ണര്‍ സൗദ് ബിന്‍ തലാല്‍ ബിന്‍ ബദര്‍ രാജകുമാരന്‍ എന്നിവര്‍ ചേര്‍ന്ന് നാടിന് സമര്‍പ്പിച്ചതായി സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മുമ്പത്തേതിനേക്കാള്‍ ആറിരട്ടി ശേഷിയുള്ളതാണ് വിപുലീകരിച്ച സല്‍വ ചെക്ക് പോസ്റ്റ്.
വരുന്നതും പോകുന്നതുമടക്കം പ്രതിദിനം 24800 വാഹനങ്ങളുടെ ശേഷിയാണ് പുതിയ ചെക്ക് പോസ്റ്റിനുള്ളത്.

ഖത്തറിനെയും സൗദി അറേബ്യയെയും ബന്ധിപ്പിക്കുന്ന പുതിയ സല്‍വ ചെക്ക് പോസ്റ്റ് ഇന്ന് മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചിച്ചുണ്ട്.