Breaking News

ലുസൈല്‍ സ്റ്റേഡിയത്തില്‍ നാളെ പന്തുരുളും

റഷാദ് മുബാറക്

ദോഹ. കാല്‍പന്തുകളിയാരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫിഫ 2022 ലോക കപ്പ് ഖത്തറിന്റെ ഫൈനല്‍ മല്‍സരങ്ങള്‍ക്ക് വേദിയാകുന്ന ലുസൈല്‍ സ്റ്റേഡിയത്തില്‍ നാളെ പന്തുരുളും .

ക്യൂ.എന്‍.ബി ഖത്തര്‍ സ്റ്റാര്‍സ് ലീഗ് മല്‍സരത്തില്‍ അല്‍ അറബി ക്ളബ്ബും അല്‍ റയ്യാന്‍ ക്ളബ്ബും തമ്മിലുള്ള മല്‍സരത്തിനാണ് അത്യാധുനിക സൗകര്യങ്ങളോടെ പണിത ലുസൈല്‍ സ്റ്റേഡിയം മിഴി തുറക്കുക.

എണ്‍പതിനായിരം പേര്‍ക്ക് കളികാണാന്‍ സൗകര്യമുള്ള ലോകോത്തര സ്റ്റേഡിയം പണി പൂര്‍ത്തിയായ ശേഷമുള്ള ആദ്യ മല്‍സരമാണിത്.

ഖത്തര്‍ സ്റ്റാര്‍സ് ലീഗ് 2022-2023 സീസണിന്റെ പുതുക്കിയ ഷെഡ്യൂള്‍ പ്രകാരം ആഗസ്ത് 11 വ്യാഴാഴ്ച രാത്രി 7.40 ന് ലുസൈല്‍ സ്റ്റേഡിയത്തില്‍ അല്‍ അറബി അല്‍ റയ്യാനുമായി ഏറ്റുമുട്ടും.