Archived Articles

സെറിബ്രല്‍ പാല്‍സി കേരള ഫുട്‌ബോളിലേക്ക് സെലക്ഷന്‍ ലഭിച്ച മുഹമ്മദ് അജ്ഹദിനെ കെപ് വ ഖത്തര്‍ ആദരിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ . നാടിന് അഭിമാനമായി സെറിബ്രല്‍ പാല്‍സി കേരള ഫുട്‌ബോളിലേക്ക് സെലക്ഷന്‍ ലഭിച്ച കിഴുപറമ്പ് വാലില്ലാപുഴ സ്വദേശി മുഹമ്മദ് അജ്ഹദിനെ കെപ്വ ഖത്തര്‍ ആദരിച്ചു .2022 ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക പന്ത് ആയ അല്‍ രിഹല നല്‍കി കൊണ്ടായിരുന്നു ആദരിച്ചത്.

ഗോള്‍ കീപ്പര്‍ ആയാണ് ഈ 14 കാരന്‍ ആലപ്പുഴയില്‍ നടന്ന സെലെക്ഷന്‍ ക്യാമ്പില്‍ മലപ്പുറം ജില്ലയില്‍ നിന്നുള്ള ഏക താരമായി തിരഞ്ഞെടുക്കപ്പെട്ടത് .
ആഗസ്‌റ് 25 ന് ഡല്‍ഹിയില്‍ വെച്ച് പത്തോളം സംസ്ഥാനങ്ങള്‍ പങ്കെടുക്കുന്ന ദേശീയ സെവന്‍സ് ഫുട്ബാള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ അജ്ഹദ് ഡല്‍ഹിയിലേക്ക് പറക്കാനൊരുങ്ങുകയാണ് .

ഖത്തര്‍ ലോക കപ്പില്‍ അര്‍ജന്റീന ടീമില്‍ ഏറെ പ്രതീക്ഷയുണ്ടെന്നും ഒരു കടുത്ത മെസ്സി ഫാന്‍ ആയ അജ്ഹദ് പറയുന്നു .കടുത്ത ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് ഉയരങ്ങളിലെത്തിയ ഈ കൊച്ചു മിടുക്കന് കെപ്വ നല്‍കിയ പ്രോത്സാഹനം എന്നും ഊര്‍ജ്ജമാവുമെന്നും ഈ സമ്മാന പന്തിന് സ്വീകരണ മുറിയിലെ അവന് ലഭിച്ച പുരസ്‌കാരങ്ങള്‍ക്കിടയില്‍ സ്ഥാനം ഉണ്ടാവുമെന്നും അജ്ഹദിന്റെ മാതാവ് നജ്മുന്നിസ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!