Archived Articles

ഖത്തര്‍ പ്രവാസി ഗായക ദമ്പതികളുടെ പുതിയ ആല്‍ബം റിലീസിംഗ് ഇന്ന്

അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ ജനപ്രിയ ഗായക ദമ്പതികളായ സിംയ,ഹംദാന്‍ എന്നിവരുടെ ഏറ്റവും പുതിയ ആല്‍ബം കിനാക്കായല്‍ ഇന്ന് റിലീസ് ചെയ്യും. ഗാലറി വിഷന്റെ ബാനറില്‍ ഷറഫു ഗാലറിയാണ് ആല്‍ബം നിര്‍മിക്കുന്നത്.

ഫൈസല്‍ പൊന്നാനിയുടെ വരികള്‍ക്ക് സിംയ സംഗീതം നല്‍കിയ സിംയയും ഹംദാനും പാടുന്ന ആല്‍ബം ഗാലറി വിഷന്റെ ഔദ്യോഗിക യ്യൂ ടൂബ് ചാനലിലൂടെ ഇന്ന് വൈകുന്നേരം 4 മണിക്കാണ് റിലീസ് ചെയ്യുന്നത്.

ഇന്ന് മുതല്‍ തന്നെ എല്ലാ പ്രമുഖ ഓഡിയോ പ്‌ളാറ്റ് ഫോമുകളിലും ഗാനം ലഭ്യമാകും.