Breaking News

റാസ് അബു അബൂദ് സ്ട്രീറ്റില്‍ ഇന്ന് മുതല്‍ ഒരാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം

അമാനുല്ല വടക്കാങ്ങര

ദോഹ: റാസ് അബു അബൂദ് സ്ട്രീറ്റില്‍ ഇന്ന് മുതല്‍ ഒരാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം . ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി സഹകരിച്ചാണ് റോഡ് അടച്ചിടുന്നത്

ശര്‍ഖ് ഇന്റര്‍സെക് ഷനില്‍ നിന്നും അല്‍ റുഫ ഇന്റര്‍സെക്ഷനിലേക്കും സി-റിങ് റോഡില്‍ നിന്ന് അല്‍ റുഫയിലേക്കും ഇടത്തേക്കുള്ള പാതകള്‍ ഇന്ന് മുതല്‍ ഒരാഴ്ചത്തേക്ക് രാത്രി 11 മുതല്‍ രാവിലെ 5 വരെ അടച്ചിടുമെന്ന് പൊതുമരാമത്ത് അതോരിറ്റി അറിയിച്ചു. എന്നാല്‍ ‘കോര്‍ണിഷിലേക്കുള്ള തിരിവും സി-റിംഗ് റോഡിലേക്കുള്ള ഇടത് തിരിവും ഗതാഗതത്തിനായി തുറന്നിരിക്കും.

ശര്‍ഖ് ഇന്റര്‍സെക് ഷനില്‍ നിന്നും സി-റിംഗ് റോഡില്‍ നിന്നും അല്‍ റുഫ ഇന്റര്‍സെക്ഷനിലേക്ക് പോകുന്ന റോഡ് ഉപയോക്താക്കള്‍ക്ക് കാണിച്ചിരിക്കുന്ന ഇതര റോഡുകള്‍ ഉപയോഗിക്കാമെന്ന് ം,’ അശ്ഗാല്‍ അവരുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ വിശദീകരിച്ചു.

Related Articles

Back to top button
error: Content is protected !!