Breaking News

സെപ്തംബര്‍ 15 മുതല്‍ എയര്‍ അറേബ്യ സര്‍വീസുകളില്‍ ദോഹ അന്താരാഷ്ട്ര വിമാനതാവളത്തിലേക്ക് മാറ്റും

അമാനുല്ല വടക്കാങ്ങര

ദോഹ. സെപ്തംബര്‍ 15 മുതല്‍ എയര്‍ അറേബ്യ സര്‍വീസുകളില്‍ ദോഹ അന്താരാഷ്ട്ര വിമാനതാവളത്തിലേക്ക് മാറ്റും . ഡിസംബര്‍ 31 വരെയായിരിക്കും ഈ മാറ്റം.


ലോകകപ്പിന് മുന്നോടിയായി ഹമദ് അന്താരാഷ്ട്ര വിമാനതാവളത്തിന് പുറമേ ദോഹ അന്താരാഷ്ട്ര വിമാനതാവളം കൂടി പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണിതെന്നാണറിയുന്നത്.

വരും ദിവസങ്ങളില്‍ കൂടുതല്‍ വിമാനസര്‍വീസുകള്‍ ദോഹ അന്താരാഷ്ട്ര വിമാനതാവളത്തിലേക്ക് മാറ്റിയേക്കുമെന്നാണ് ട്രാവല്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന