Breaking News

മെട്രോലിങ്കിന്റെ എം132 റൂട്ട് നാളെ മുതല്‍ വുകൈര്‍ വരെ ദീര്‍ഘിപ്പിക്കും

അമാനുല്ല വടക്കാങ്ങര

ദോഹ. മെട്രോലിങ്കിന്റെ എം132 റൂട്ട് നാളെ മുതല്‍ അല്‍ വുകൈറിലെ എസ്ദാന്‍ 34 വരെ വരെ ദീര്‍ഘിപ്പിക്കുമെന്ന് ദോഹ മെട്രോയും ലുസൈല്‍ ട്രാമും അറിയിച്ചു.

എം132 മെട്രോലിങ്ക് അല്‍ വുകൈര്‍ സൗത്തിന് ചുറ്റുമുള്ള പ്രദേശം ഉള്‍ക്കൊള്ളുന്നു, ഇതുവരെ അല്‍ വക്ര മെട്രോ സ്റ്റേഷനിലേക്കും പുറത്തേക്കുമാണ് സര്‍വീസ് നടത്തിയിരുന്നത്.

മെട്രോ ലിങ്ക് സേവനങ്ങള്‍ ശനിയാഴ്ച മുതല്‍ ബുധന്‍ വരെ രാവിലെ 6 മുതല്‍ രാത്രി 11 വരെയും വ്യാഴാഴ്ച രാവിലെ 6 മുതല്‍ രാത്രി 11:59 വരെയും വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 11:59 വരെയും പ്രവര്‍ത്തിക്കും.