Archived Articles

ഖത്തര്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഓണം പൂക്കള മത്സരം ഫറോക് പ്രവാസി അസോസിയേഷന്‍ ജേതാക്കള്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ ഇന്ത്യന്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ‘റിയാദാ മെഡിക്കല്‍ സെന്റര്‍ പോന്നോണം 2022’ ഓണം പൂക്കള മത്സരത്തില്‍ ഫറോക് പ്രവാസി അസോസിയേഷന്‍ ജേതാക്കളായി.

ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് തൃശൂര്‍ അലുംനി അസോസിയേഷന്‍ ഖത്തര്‍, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ നേഴ്‌സസ് ഖത്തര്‍ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് നേടി.

അല്‍ അറബി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 22 പ്രവാസി സംഘടനകളാണ് പങ്കെടുത്തത്. 2022 ലോകകപ്പ് എന്ന വിഷയത്തിലായിരുന്നു പൂക്കളങ്ങള്‍ ഒരുക്കേണ്ടിയിരുന്നത്. ഫിഫ 2022 ലോകകപ്പ് ഫുട്‌ബോള്‍ വിഷയമായ ഖത്തറിലെ ഏറ്റവും വലിയ പൂക്കള മത്സരത്തിനാണ് കഴിഞ്ഞ വെള്ളിയാഴ്ച അല്‍ അറബി ഇന്‍ഡോര്‍ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.

2022 ലോകകപ്പിനെ വിവിധ വര്‍ണ്ണങ്ങളില്‍ മത്സരാര്‍ത്ഥികള്‍ അണിയിച്ചൊരുക്കിയപ്പോള്‍ അല്‍ അറബി ഇന്‍ഡോര്‍ സ്റ്റേഡിയം വര്‍ണ്ണ വിസ്മയങ്ങള്‍ കൊണ്ട് മുഖരിതമായി. ലോകകപ്പ് മുദ്രയും ഭാഗ്യചിഹ്നമായ ലഈബും വിവിധ സ്റ്റേഡിയങ്ങളും പൂക്കളങ്ങളില്‍ നിറഞ്ഞു നിന്നു.

സംഘാടകരും മത്സാരാര്‍ത്ഥികളും കേരളീയ വേഷങ്ങളില്‍ എത്തിയത് പൂക്കള മത്സരത്തിന് മാറ്റു കൂട്ടി. സംഘാടകര്‍ നല്‍കിയ 2 മണിക്കൂര്‍ സമയത്തെ ആവേശകരമായ മത്സരത്തിനൊടുവില്‍ വാസു വാണിമേല്‍, സ്വപ്ന നമ്പൂതിരി, സൂധിര്‍ പ്രയാര്‍ എന്നിവര്‍ ചേര്‍ന്ന ജഡ്ജിങ്ങ് പാനലാണ് വിജയികളെ തിരഞ്ഞെടുത്തത്.

വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും മുഖ്യ പ്രയോജകരായ റിയാദാ മെഡിക്കല്‍ സെന്ററും ഖിയയും ചേര്‍ന്ന് സമ്മാനിച്ചു. ഇന്ത്യന്‍ കല്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് പി.എന്‍. ബാബുരാജന്‍ ഉള്‍പ്പടെ നിരവധി കമ്മ്യൂണിറ്റി നേതാക്കളുടെ സാന്നിധ്യം മത്സരത്തിന് മാറ്റുകൂട്ടി.

ഖിയ പ്രസിഡന്റ് ഇ. പി. അബ്ദുറഹിമാന്‍, ജനറല്‍ സെക്രട്ടറി നിഹാദ് അലി, ‘പോന്നോണം 2022’ ജനറല്‍ കണ്‍വീനര്‍ അബ്ദുല്‍ റഹിം വേങ്ങേരി , ഖിയ വൈസ് പ്രസിഡന്റ്മാരായ കെ. സി. അബ്ദുറഹ്മാന്‍, ഖലീല്‍ എ.പി, വേള്‍ഡ് കപ്പ് ഇന്ത്യന്‍ കമ്മ്യൂണിറ്റി ഫോക്കല്‍ പോയിന്റ് സഫീര്‍ റഹ്മാന്‍, ഖിയ സ്‌ക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ ഹംസ യൂസഫ്, ആഷിഫ് ഹമീദ്, മുഹമ്മദ് ഹെല്‍മി, റഫീഖ് ചെറുകാരി, അസീം, അസ്ലം ടി. സി. എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

Related Articles

Back to top button
error: Content is protected !!