Archived Articles

ചാലിയാര്‍ കപ്പ് സീസണ്‍ 2 ബ്രോഷര്‍ പ്രകാശനം ചെയ്തു

അമാനുല്ല വടക്കാങ്ങര

ദോഹ: ചാലിയാര്‍ ദോഹ സംഘടിപ്പിക്കുന്ന ചാലിയാര്‍ കപ്പ് അഖിലേന്ത്യാ സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റ് സീസണ്‍ 2 വിന്റെ ബ്രോഷര്‍ പ്രകാശനം മറൈന്‍ എയര്‍ കണ്ടീഷനിങ് ആന്‍ഡ് റെഫ്രിജറേഷന്‍ കമ്പനി എം.ഡി ഷൌക്കത്തലി ടി.എ.ജെ നിര്‍വഹിച്ചു. മുഖ്യ സ്‌പോണ്‍സര്‍മാരില്‍ ഒരാളായ ആര്‍ഗസ് ഷിപ്പിങ് ബിസിനസ് ഡവലപ്‌മെന്റ് മാനേജര്‍ അബി ചുങ്കത്തറ ചടങ്ങില്‍ സംബന്ധിച്ചു.

സെപ്റ്റംബര്‍ 29, 30, ഒക്ടോബര്‍ 6,7 എന്നീ തിയ്യതികളിലാണ് ടൂര്‍ണമെന്റ് നടക്കുക. ഖത്തറിലെ പ്രമുഖരായ 16 ടീമുകളാണ് ടൂര്‍ണമെന്റിന്റെ ഭാഗമാവുക. ചാലിയാര്‍ കപ്പ് ചെയര്‍മാന്‍ സമീല്‍ അബ്ദുല്‍ വാഹിദ്, വൈസ് ചെയര്‍മാന്‍ സിദ്ദീഖ് വാഴക്കാട്, ജനറല്‍ കണ്‍വീനര്‍ സി.ടി സിദ്ദീഖ്, ഭാരവാഹികളായ രതീഷ് കക്കോവ്, മുഹമ്മദ് ലയിസ് കുനിയില്‍, നിയാസ് മൂര്‍ക്കനാട്, അബ്ദുല്‍ അസീസ് ചെറുവണ്ണൂര്‍, ഉണ്ണികൃഷ്ണന്‍ എള്ളാത്ത്, അക്ഷയ് കടലുണ്ടി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് 77101814, 55609982, 70970230 ഈ നമ്പറുകളില്‍ ബന്ധപ്പെടുക.