Archived Articles

അത്താഴം വിളമ്പിത്തന്ന നക്ഷത്രങ്ങള്‍ ഖത്തറില്‍ പ്രകാശനം ചെയ്തു

അമാനുല്ല വടക്കാങ്ങര

ദോഹ: ഹോം സിനിമാ തിരക്കഥാകൃത്തും എഴുത്തുകാരനുമായ റസാഖ് വഴിയോരം എഴുതിയ അത്താഴം വിളമ്പിത്തന്ന നക്ഷത്രങ്ങള്‍ എന്ന നോവലിന്റെ ഖത്തറിലെ പ്രകാശനം ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറം (ഖിയാഫ്) ജനറല്‍ സെക്രട്ടറി ഹുസൈന്‍ കടന്നമണ്ണ നിര്‍വഹിച്ചു. വി.കെ അബ്ദുല്ല കോപ്പി ഏറ്റു വാങ്ങി. കാവില്‍ അബ്ദുറഹിമാന്‍ പുസ്തകത്തെ സദസ്സിന് പരിചയപ്പെടുത്തി.

കൊടിയത്തൂര്‍ ഏരിയാ സര്‍വീസ് ഫോറം കുടുംബ സംഗമത്തില്‍ വച്ച് നടന്ന പരിപാടിയില്‍ പ്രസിഡന്റ് അസീസ് പുതിയോട്ടില്‍ അധ്യക്ഷത വഹിച്ചു.

ഖിയാഫ് എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം അന്‍സാര്‍ അരിബ്ര, ഷഫീഖ് വി.വി, റഫീഖ് സി.ക്കെ, യാസീന്‍ അബ്ദുള്ള, അമീറലി സംസാരിച്ചു. അമല്‍ ഫാത്തിമ മുജീബ്, തമീം അബ്ദുസ്സലാം എം.എ, സൈറാ ഇല്യാസ് , അഹ്ലാം മുജീബ് റഹ്മാന്‍, മര്‍യം റഫീഖ് എന്നിവര്‍ ഗാനമാലപിച്ചു.

ഫോറം ജനറല്‍ സെക്രട്ടറി അമീന്‍ എം.എ കൊടിയത്തൂര്‍ സ്വാഗതവും ഇല്യാസ് നന്ദിയും പറഞ്ഞു.