Archived Articles

സഞ്ചാരി സെല്‍ഫി കോണ്ടെസ്റ്റ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു

അമാനുല്ല വടക്കാങ്ങര

ദോഹ. ഫിഫ വേള്‍ഡ് കപ്പിന്റെ ഭാഗമായി സഞ്ചാരി ഖത്തര്‍ യൂണിറ്റ് സംഘടിപ്പിച്ച സെല്‍ഫി കോണ്ടസ്റ്റിന്റെ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു. ദോഹ കോര്‍ണിഷ് വേള്‍ഡ് കപ്പ് കൗണ്ട് ഡൌണ്‍ ക്ലോക്ക് ഏരിയയില്‍ വെച്ച് നടന്ന ചടങ്ങിലാണ് വിജയികള്‍ക്ക് സമ്മാനം നല്‍കിയത്.

കെ.പി. മുഹമ്മദ് ഷക്കീബിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്. രണ്ടാം സമ്മാനം : നസ്‌റുല്ല മുഹമ്മദ് ഇഖ്ബാലും സ്വന്തമാക്കി. മൂന്നാം സമ്മാനം : സജി ജേക്കബ്, സബാഹ് കോട്ടപ്പുറത്ത് എന്നിവര്‍ പങ്കുവെച്ചു.

സഞ്ചാരി ഖത്തര്‍ കോര്‍ കമ്മറ്റി അംഗങ്ങളായ സാബിര്‍ അഹ്മദ്, അജാസ് അലി, വിവേക്, അബ്ബാസ് അമ്പാടി എന്നിവര്‍ സമ്മാനങ്ങള്‍ കൈമാറി. സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്ത വീയെപ് ഓപ്റ്റിക്‌സ്, ഹെന്നീസ് ഫ്രഷ് ഫ്രൈഡ് ചിക്കണ്‍ എന്നിവയുടെ പ്രതിനിധികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.