Breaking News

ദീര്‍ഘകാല ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

ദോഹ. ദീര്‍ഘകാല ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി. കോഴിക്കോട് ജില്ലയിലെ നാദാപുരത്തിനടുത്ത് ഉമ്മത്തൂരില്‍ നിന്നുള്ള മുഹമ്മദ് തുണ്ടിയില്‍ ( 71 വയസ്സ് ) ആണ് മരിച്ചത്. 35 വര്‍ഷമായി ഖത്തറിലെ അല്‍ അസ്മഖ് സ്ട്രീറ്റില്‍ തന്റെ കഫറ്റീരിയ നടത്തിയിരുന്നു. ഭാര്യ കുഞ്ഞാമി, മക്കളായ മൊയ്തു, റഫീഖ് എന്നിവര്‍ ദോഹ നിവാസികളാണ് . അസീസ്, കദീജ, ജാസ്മിന്‍ എന്നിവരാണ് മറ്റ് മക്കള്‍.
പാറക്കടവ് ജുമാമസ്ജിദില്‍ ഖബറടക്കിയ പരേതന്റെ മയ്യിത്ത് നമസ്‌കാരം ഇന്ന് രാത്രി 8.30 ന് ഏഷ്യന്‍ ടൗണിലെ ഗ്രാന്റ് മാളിനടുത്തുള്ള പള്ളിയില്‍ നടക്കും .

Related Articles

Back to top button
error: Content is protected !!