Archived Articles

യൂത്ത് ഫോറം ഇന്റര്‍ സോണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ. അല്‍ ഖോര്‍ ഫെതേര്‍സ് ബാഡ്മിന്റണ്‍ അക്കാദമിയുമായി ചേര്‍ന്ന് പ്രവര്‍ത്തകര്‍ക്കായി യൂത്ത് ഫോറം ഇന്റര്‍ സോണല്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ് സംഘടിപ്പിച്ചു. അല്‍ഖോര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ വെച്ചു നടത്തിയ ചാമ്പ്യന്‍ഷിപ്പില്‍ ദോഹ സോണിലെ സാജിദ്, ജാസിര്‍  എന്നിവര്‍ ജേതാക്കളായി. ഹിലാല്‍ സോണിലെ മഹ്റൂഫ്, ഷാബിര്‍ എന്നിവരാണ് റണ്ണറപ്പ്.

യൂത്ത് ഫോറം കേന്ദ്ര പ്രസിഡന്റ് മുസ്തഫ, ജനറല്‍ സെക്രട്ടറി അബ്‌സല്‍ അബ്ദുട്ടി, കേന്ദ്ര ഭാരവാഹികളായ അസ് ലം എം.ഐ, അസ് ലം ഈരാറ്റുപേട്ട, ഹബീബ് എന്നിവര്‍ വിജയികള്‍ക്കുള്ള സമ്മാനം വിതരണം ചെയ്തു. വിവിധ സോണുകളെ പ്രതിനിധീകരിച്ചും ഖത്തറിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ നിന്നുമായി 16 ടീമുകള്‍ പങ്കെടുത്തു.

അല്‍ ഖോര്‍ സോണല്‍ പ്രസിഡന്റ ഷാഹിദ് ,വൈസ് പ്രെസിഡന്റും ഫെതേര്‍സ് ക്ലബ് ഭാരവാഹിയുമായ ആദില്‍ ,ഫാസില്‍, ഷംഷീര്‍ എന്നിവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി. യൂത്ത് ഫോറം പത്താം വാര്‍ഷികത്തിന്റെ ഭാഗമായി നടക്കുന്ന വിവിധങ്ങളായ പ്രവര്‍ത്തനങ്ങളുടെയും ലോകകപ്പ് മുന്നൊരുക്കങ്ങളുടെയും ഭാഗമായിട്ടാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചതെന്ന് ഭാരവാഹികള്‍ അറിയിച്ചു.