Breaking News

ഖത്തറില്‍ സെപ്റ്റംബര്‍ 29 വ്യാഴം വരെ സമുദ്ര മുന്നറിയിപ്പ്

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തര്‍ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) സെപ്റ്റംബര്‍ 29 വ്യാഴം വരെ സമുദ്ര മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഈ കാലയളവില്‍ വടക്കുപടിഞ്ഞാറന്‍ ദിശയില്‍ ശക്തമായ കാറ്റ് വീശുമെന്ന് പ്രവചിക്കപ്പെടുന്നു.

കടല്‍ തിരമാലകള്‍ 3 മുതല്‍ 7 അടി വരെ ഉയരും. ചില സമയങ്ങളില്‍ 10 അടി വരെ ഉയരാന്‍ സാധ്യതയുണ്ട്.

ഈ കാലാവസ്ഥ കാരണം, മുന്‍കരുതല്‍ എടുക്കാനും എല്ലാ സമുദ്ര പ്രവര്‍ത്തനങ്ങളും ഒഴിവാക്കാനും വകുപ്പ് പൗരന്മാരോടും താമസക്കാരോടും അഭ്യര്‍ത്ഥിച്ചു.

നീന്തല്‍, ബോട്ട് യാത്രകള്‍, സ്‌കൂബ ഡൈവിംഗ്, ഡൈവിംഗ്, സര്‍ഫിംഗ്, ഫിഷിംഗ് ടൂറുകള്‍, വിന്‍ഡ്സര്‍ഫിംഗ് മുതലായ എല്ലാ പ്രവര്‍ത്തനങ്ങളും ഒഴിവാക്കണം.