Breaking News

വിമാനത്താവളങ്ങളുടെ ലോകത്ത് ഹമദ് എയര്‍പോര്‍ട്ട് മുന്നില്‍: അയാട്ട ഡയറക്ടര്‍ ജനറല്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ലോകോത്തര സൗകര്യങ്ങളും സംവിധാനങ്ങളും ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനെ വിമാനത്താവളങ്ങളുടെ ലോകത്ത് വേറിട്ട് നിര്‍ത്തുമെന്നും ഫിഫ 2022 ലോകകപ്പ് ഖത്തറിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന സന്ദര്‍ശകരെ ഉള്‍ക്കൊള്ളാനും വിശിഷ്ടമായ സേവനം നല്‍കാനും കഴിയുമെന്നും ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍ ഡയറക്ടര്‍ ജനറല്‍ വില്ലി വാല്‍ഷ് അഭിപ്രായപ്പെട്ടു. മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയില്‍ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഗുണപരമായ വികസനം, മികച്ച പ്രവര്‍ത്തനക്ഷമത, യാത്രക്കാരുടെ പ്രതീക്ഷകള്‍ക്കപ്പുറമുള്ള, അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ യാത്രാ ഘടകങ്ങള്‍ നല്‍കാനുള്ള കഴിവ് എന്നിവയാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സവിശേഷതയെന്ന് വാല്‍ഷ് സൂചിപ്പിച്ചു.

ട്രാവല്‍ മേഖലയില്‍ നൂതനമായ പരിഹാരങ്ങള്‍ കൈവരിക്കുന്നതിലും കൊവിഡ്-19 ന്റെ പ്രത്യാഘാതങ്ങളുടെ വെല്ലുവിളികളെ പ്രൊഫഷണല്‍ രീതിയില്‍ അഭിമുഖീകരിക്കുന്നതിലും ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് കാണിച്ച പ്രൊഫഷണല്‍ മികവ് ശ്‌ളാഘനീയമാണ് .

ഒക്ടോബര്‍ പകുതിയോടെ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ ആദ്യഘട്ട വിപുലീകരണം അതിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും പിന്തുണയ്ക്കുന്നതിലും ഫലപ്രദമായ സ്വാധീനം ചെലുത്തുമെന്ന് ഐഎടിഎ ഡയറക്ടര്‍ ജനറല്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇത് ലോകകപ്പ് സമയത്ത് യാത്രക്കാര്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള പ്രൊഫഷണല്‍ സേവനങ്ങള്‍ നല്‍കാനുള്ള കഴിവും വര്‍ദ്ധിപ്പിക്കുന്നു.

ഉയര്‍ന്ന നിലവാരവും ഗുണപരവുമായ കാര്യക്ഷമതയോടെ പ്രധാന അന്താരാഷ്ട്ര ഇവന്റുകള്‍ സംഘടിപ്പിക്കാനുള്ള കഴിവിന് ഖത്തര്‍ ആഗോളതലത്തില്‍ പ്രശസ്തമാണ്. ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ തൊപ്പിയിലെ പുതിയൊരു പൊന്‍തൂവലാകുമെന്ന്

അയാട്ട ഡയറക്ടര്‍ പറഞ്ഞു.

 

 

 

 

Related Articles

Back to top button
error: Content is protected !!