Archived Articles

നമ്മുടെ അടുക്കളതോട്ടം ദോഹ യംഗ്‌ ഫാര്‍മര്‍ കോണ്ടസ്റ്റ് സീസണ്‍ 2 ഉല്‍ഘടനം ഒക്ടോബര്‍ 15 ന്

നമ്മുടെ അടുക്കളത്തോട്ടം ദോഹ ഖത്തറിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ യംഗ് ഫാര്‍മര്‍ കോണ്ടസ്റ്റ് വിജയകരമായതിനെ തുടര്‍ന്ന് ഇത്തവണ സീസണ്‍ 2 ആരംഭിക്കുന്നു. ഒക്ടോബര്‍ 15 ന് ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് നൗജയിലുള്ള ഇന്റഗ്രേറ്റഡ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററില്‍ ഔദ്യോഗികമായി ഉല്‍ഘടനം ഐ.സി.ബി എഫ് ആക്ടിംഗ് പ്രസിഡന്റ് ശ്രീ വിനോദ് നായര്‍ നിര്‍വഹിക്കും .കഴിഞ്ഞ തവണ 40 വിദ്യാര്‍ഥികളുമായി നടത്തിയ മത്സരം ഇപ്പ്രാവശ്യം 60 വിദ്യാര്‍ഥികളായി നടത്താനാണ് തീരുമാനം. സ്‌കൂളുകള്‍ തമ്മിലുള്ള ഒരു മത്സരം എന്നത് കൊണ്ടു തന്നെ ഇതില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നതിന് സ്‌കൂള്‍ അധികൃതരുമായി ബന്ധപ്പെട്ട് ഒക്്‌ടോബര്‍ 15ന് മുന്‍പ് തന്നെ രജിസ്റ്റര്‍ ചെയ്യേണ്ടതാണ് .ഇതില്‍ പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായി പച്ചക്കറി തൈകളും മാര്‍ഗനിര്‍ദ്ദേശങ്ങളും