Archived Articles

കെ.ഇ.സി ബിസിനസ് എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.

കേരളത്തില്‍ നിന്നും ഖത്തറില്‍ എത്തി വിവിധ ബിസിനസ്സ് മേഖലയില്‍ കഴിവ് തെളിയിച്ച സംരംഭകര്‍ക്കായി കേരള എന്റര്‍പ്രണേഴ്സ് ക്ലബ് (കെ.ഇ.സി) ഏര്‍പ്പെടുത്തിയ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഹോളിഡേ ഇന്‍ ഹോട്ടലില്‍ നടന്ന പ്രൗഡ ഗംഭീരമായ ചടങ്ങില്‍ ബിസിനസ് രംഗത്തെ പ്രമുഖരുടെയും നോമിനേഷനില്‍ വന്നവരുടെ സാന്നിദ്ധ്യത്തിലാണ് പുരസ്‌കാര പ്രഖ്യാപനവും സമര്‍പ്പണവും നടന്നത്. ഖത്തറിന്റെ സോഷ്യല്‍ റെസ്‌പോണ്‍സബിലിറ്റി അന്താരാഷ്ട്ര അംബാസഡര്‍ ഡോ. സൈഫ് ബിന്‍ അല്‍ ഹാജിരി പരിപാടി ഉദ്ഘാടനം ചെയ്തു. കമ്മ്യൂണിറ്റി പോലീസ് പബ്ലിക് റിലേഷന്‍ സെക്രട്ടറി മേജര്‍ തലാല്‍ മനസ്സര്‍ അല്‍ മദൗരി, കമ്മ്യൂണിറ്റി പോലീസ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ അബ്ദുറഹ്മാന്‍ ഖാലിദ് അബ്ദുറഹ്മാന്‍ മുസാഫിര്‍, അല്‍ ഗാനിമ സി.ഇ.ഒ ലുല്‍വ ഹസ്സന്‍ അല്‍ ഉബൈദി, അബ്ദുല്ല അഹമ്മദ് അല്‍ ഹൈകി, നവാല്‍ ഹസ്സന്‍ അല്‍ ഉബൈദി, ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡണ്ട് പി.എന്‍ ബാബുരാജന്‍, ഐ.ബി.പി.സി പ്രസിഡണ്ട് ജാഫര്‍ സാദിഖ്, ഐ.സി.ബി.എഫ് ആക്ടിംഗ് പ്രസിഡണ്ട് വിനോദ് നായര്‍, ഇസുസു ജനറല്‍ മാനേജര്‍ ഹരി സുബ്രമണ്യം, കെ.ഇ.സി ചെയര്‍മാന്‍ എ.സി. മുനീഷ്, റേഡിയോ മലയാളം സി.ഇ.ഒ അന്‍വര്‍ ഹുസൈന്‍ എന്നിവര്‍ വിവിധ വിഭാഗങ്ങളിലെ അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചു പുരസ്‌കാരം കൈമാറി.

ബിസിനസ് രംഗത്ത് പ്രചോദനാര്‍്ഹമായ നേട്ടം കൈവരിച്ച കേരള ഫൂഡ് സെന്റര്‍ എം.ഡി അബ്ദുല്ല, ബ്രാഡ്മ ഗ്രൂപ്പ് ചെയര്‍മാന്‍ കെ. എല്‍ ഹാഷിം, കെയര്‍ ആന്റ് ക്യുവര്‍ ചെയര്‍മാന്‍ ഇ.പി. അബ്ദുറഹ്മാന്‍ കോസ്റ്റല്‍ എഞ്ചിനീയറിംഗ് സി.ഇ.ഒ നിഷാദ് തുടങ്ങിയവരെ പ്രത്യേക പുരസ്‌കാരം നല്‍കി കെ.ഇ.സി ആദരിച്ചു. ടാക്‌സി ഹോട്ടല്‍ എം.ഡി ഹാരിസ് (ജനപ്രിയ സ്ഥാപനം), അല്‍ കൗന്‍ ഗ്രൂപ്പ് എം.ഡി സാജിദ് പി.കെ (യുവ സംരഭകന്‍), അല്‍ ദന സ്വിച്ച് ഗിയര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫൈസല്‍ കുന്നത്ത് (ഖത്തര്‍ കേന്ദ്രീകരിച്ചുള്ള നൂനതന സംരംഭകന്‍), റാഗ് ഗ്രൂപ്പ് എം.ഡി മുഹമ്മദ് അസ്ലം (സേവന മേഖല) ഓട്ടോ ഫാസ്റ്റ് ട്രാക്ക് എം.ഡി ഷിയാസ് കൊട്ടാരം (പ്രൊഡക്റ്റ് മേഖല), വഹാബ് ഫൗണ്ടര്‍ വര്‍ദ്ദ (വനിതാ സംരംഭക) മിഹ്രാബ് ഗ്രോസറി എം.ഡി ഇസ്മായില്‍ തെങ്ങാലില്‍ (ഗ്രോസറി ശൃംഘല), അല്‍ ഷാര്‍ജ സലൂണ്‍ മാനേജര്‍ മുഹമ്മദലി ഇ.എന്‍ (സലൂണ്‍), സൈറ്റ് മാപ്പ് കമ്പ്യൂട്ടേര്‍സ് എം.ഡി സോനു എബ്രഹാം (മികച്ച മൈക്ക്രോ സംരംഭകന്‍) ഖിഷ് എം.ഡി ഡോ. നിയാസ് (മികച്ച ചെറുകിട സംരംഭകന്‍) ഗോ മുസാഫിര്‍ എം.ഡി ഫിറോസ് നാട്ടു ( മികച്ച ഇടത്തരം സംരംഭകന്‍) എന്നിവര്‍ വിവിധ വിഭാഗങ്ങളില്‍ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡിനര്‍ഹരായി.

ഖത്തറിന്റെ സോഷ്യല്‍ റെസ്‌പോണ്‍സബിലിറ്റി അന്താരാഷ്ട്ര അംബാസഡര്‍ ഡോ. സൈഫ് ബിന്‍ അല്‍ ഹാജിരി കെ.ഇ.സി ബിസിനസ് എക്സലന്‍സ് അവാര്‍ഡ് ഉദ്ഘാടനം ചെയ്യുന്നു.

കെ.ഇ.സി പ്രസിഡണ്ട് മുഹമ്മദ് ഷരീഫ് ചിറക്കല്‍ ആമുഖ പ്രഭാഷണം നടത്തി, അവാര്‍ഡ് ജൂറി അംഗങ്ങളായ സുന്ദരേശന്‍ രാജേഷ്വര്‍, താഹ മുഹമ്മദ് എന്നിവര്‍ ജേതാക്കളെ തെരഞ്ഞെടുത്ത പ്രക്രിയ വിശദീകരിച്ചു. കെ.ഇ.സി ഫൗണ്ടര്‍ ചെയര്‍മാന്‍ ഡോ. താജ് ആലുവ, കെ.ഇ.സി വൈസ് ചെയര്‍മ്മാന്‍ മജീദ് അലി, വൈസ് പ്രസിഡണ്ട് ഷിഹാബ് വലിയകത്ത് ജനറല്‍ സെക്രട്ടറി ഹാനി മഞ്ചാട്ട്, ട്രസഹ്‌റര്‍ അസ്ഹറലി, ലോക കേരള സഭാഗം ഷൈനി കബീര്‍,പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ അഹമ്മദ് ഷാഫി, ആര്‍.എസ് ജലീല്‍, കെ.ഇ.സി എക്‌സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങളായ നൂര്‍ജ്ജഹാന്‍ ഫൈസല്‍, അബ്ദുറസാഖ്, മന്‍സൂര്‍ പുതിയ വീട്ടില്‍, ടി.എം കബീര്‍, നിംഷീദ് കക്കുപറമ്പത്ത്, കെ.സി നബീല്‍, അഷ്റഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Related Articles

Back to top button
error: Content is protected !!