Breaking News

ഖത്തറില്‍ വിന്റര്‍ കാമ്പിംഗ് സീസണ്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ ഈ വര്‍ഷത്തെ വിന്റര്‍ കാമ്പിംഗ് സീസണ്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. തെക്കന്‍ മേഖലകളില്‍ (സീലൈന്‍, ഖോര്‍ അല്‍ ഉദൈദ്) രജിസ്ട്രേഷന്‍ ഒക്ടോബര്‍ 16 മുതല്‍ 19 വരെയും മധ്യമേഖലയിലെ രജിസ്ട്രേഷന്‍ ഒക്ടോബര്‍ 20 മുതല്‍ 23 വരെയും ആയിരിക്കും. വടക്കന്‍ മേഖലകളില്‍ രജിസ്ട്രേഷന്‍ ഒക്ടോബര്‍ 24 മുതല്‍ 27 വരെ ആയിരിക്കും.