Archived Articles

നമ്മുടെ അടുക്കളത്തോട്ടം ദോഹ യംഗ് ഫാര്‍മര്‍ കോണ്‍ടെസ്റ്റ് സീസണ്‍ 2 ഉദ്ഘാടനം ചെയ്തു

അമാനുല്ല വടക്കാങ്ങര

ദോഹ. നമ്മുടെ അടുക്കളത്തോട്ടം ദോഹ യംഗ് ഫാര്‍മര്‍ കോണ്‍ടെസ്റ്റ് സീസണ്‍ 2 ഉദ്ഘാടനം ചെയ്തു. ഇന്റഗ്രേറ്റഡ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററില്‍ നടന്ന ചടങ്ങില്‍ ഐ.സി.ബി.എഫ്. ആക്ടിംഗ് പ്രസിഡന്റ് വിനോദ് നായരാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

സീസണ്‍ 40 വിദ്യാര്‍ഥികളുമായി നടത്തിയ മത്സരം സീസണ്‍ 2 ല്‍ 11 സ്‌കൂളുകളില്‍ നിന്ന് എഴുപതിലധികം വിദ്യാര്‍ഥികളായണ് മാറ്റുരക്കുന്നത്.ഇതില്‍ പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായി പച്ചക്കറി തൈകളും മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കി .

നമ്മുടെ അടുക്കളത്തോട്ടം ദോഹ പ്രസിഡന്റ് ബെന്നി തോമസ് ഉദ്ഘാടനവേളയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്തു .അവതരണ മികവു കൊണ്ട് ഡോ. . ശരത്ലാല്‍ നയിച്ച നേച്ചര്‍ ക്വിസ് എല്ലാ വിദ്യാര്‍ഥികളെയും ഒരുപോലെ ആകര്‍ഷിച്ചു .നേച്ചര്‍ ക്വിസില്‍ ശാന്തി നികേതന്‍ സ്‌കൂള്‍ , എം.ഇ.എസ്.ഐ.സ് സ്‌കൂള്‍, നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ എന്നിവര്‍ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി .നമ്മുടെ അടുക്കളത്തോട്ടം ദോഹ ജനല്‍ സെക്രട്ടറി ജിജി അരവിന്ദ് നന്ദി പറഞ്ഞു.
അംബര പവിത്രന്‍ , റംല സമദ് ,യാസര്‍ ,ജവഹര്‍ ,സിറോസ് ,സൂരജ് ,അനില്‍ ,രമ ,ഗണേഷ് ,വഹീദ നസിര്‍ ,പൃഥ്വിരാജ് എന്നിവര്‍ പരിപാടി നിയന്ത്രിച്ചു .

 

Related Articles

Back to top button
error: Content is protected !!