Breaking News

ഹബീബുന്നബി നിര്യാതനായി

ദോഹ. ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യവും ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന ഹബീബുന്നബി നിര്യാതനായി . ദീര്‍ഘകാലം കഹ്‌റുമ യില്‍
പ്രൊജക്ട് മാനേജറായിരുന്ന അദ്ദേഹം കഴിഞ്ഞ വര്‍ഷമാണ് ദോഹ വിട്ടത്.

ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍, ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം ,സര്‍ സയ്യിദ് അലൂംനി അസോസിയേഷന്‍ തുടങ്ങി വിവിധ വേദികളില്‍ സജീവമായിരുന്നു. കഴിഞ്ഞ ദിവസം അലിഗര്‍ മുസ് ലിം യൂണിവേര്‍സിറ്റിയില്‍ നടന്ന സര്‍ സയ്യിദ് ദിനാഘോഷത്തില്‍ പങ്കെടുക്കവെയാണ് ഹൃദയാഘാതം സംഭവിച്ചതെന്നാണ് വിവരം.

ഹബീബുന്നബിയുടെ നിര്യാണത്തില്‍ ഖത്തറിലെ ഇന്ത്യന്‍ സമൂഹം നടുക്കവും ദുഃഖവും അറിയിക്കുകയും അനുശോചിക്കുകയും ചെയ്തു.