Breaking News

ഖത്തറിലെ പരിപാടികളുടെ പ്രചാരണം വര്‍ധിപ്പിക്കാന്‍ സൗജന്യ ഖത്തര്‍ കലണ്ടര്‍ വിജെറ്റുമായി ഖത്തര്‍ ടൂറിസം

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറിന്റെ ഔദ്യോഗിക പരിപാടികളുടെയും ഉത്സവങ്ങളുടെയും വിശദാംശങ്ങളോടെ സൗജന്യ ഖത്തര്‍ കലണ്ടര്‍ വിജെറ്റ് പുറത്തിറക്കി ഖത്തര്‍ ടൂറിസം.

ഇവന്റുകള്‍, ഉത്സവങ്ങള്‍, പ്രദര്‍ശനങ്ങള്‍ എന്നിവയുടെ തത്സമയ ലിസ്റ്റിംഗിനുള്ള ഏകജാലകമാണ് വിജറ്റ്, അത് ഇപ്പോള്‍ മൂന്നാം കക്ഷി വെബ്സൈറ്റുകളില്‍ എളുപ്പത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

ഒരു പ്രാദേശിക ഓര്‍ഗനൈസേഷന്റെ വെബ്സൈറ്റിലേക്ക് ഒരിക്കല്‍ ചേര്‍ത്താല്‍, ലളിതമായ ഒരു പ്രക്രിയയിലൂടെ, ഖത്തര്‍ കലണ്ടര്‍ വിജറ്റ് ഉപയോക്താക്കള്‍ക്ക് ഖത്തറിലുടനീളം നടക്കുന്ന സംഭവങ്ങളുടെ കാലികമായ ലിസ്റ്റ് തല്‍ക്ഷണം നല്‍കും.

ഫിഫ 2022 ലോകകപ്പ് ഖത്തര്‍ ആസന്നമായതിനാല്‍, രാജ്യത്തുടനീളം നിരവധി ആവേശകരമായ കാര്യങ്ങള്‍ ചെയ്യാനുണ്ട്. വരും ആഴ്ചകളില്‍ ഖത്തറില്‍ നിരവധി വൈവിധ്യമാര്‍ന്ന ഈവന്റുകളും നടക്കും. ഈ സവിശേഷത ഉപയോഗിച്ച് ഖത്തര്‍ ടൂറിസം അതിന്റെ വെബ്സൈറ്റിനുള്ളില്‍ നിലവിലുള്ള ഖത്തര്‍ കലണ്ടര്‍ ഓഫര്‍ പ്രയോജനപ്പെടുത്തുന്നതിനും രാജ്യത്തേക്ക് സന്ദര്‍ശനം പ്രചോദിപ്പിക്കുന്നതിനും ടൂറിസത്തെ ആകര്‍ഷിക്കുന്നതിനും ഓര്‍ഗനൈസേഷനുകളെ പിന്തുണയ്ക്കുന്നതിനും ഈ മേഖലയെ പ്രാപ്തമാക്കുന്നു. ഖത്തറില്‍, ഖത്തര്‍ കലണ്ടര്‍ വിജറ്റ് ഉപയോഗിക്കുന്നതിലൂടെ, ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പരിപാടികള്‍ സംബന്ധിച്ച വിവര ശേഖരണത്തിനായി സമയം ചെലവഴിക്കാതെ തന്നെ, തലസ്ഥാനത്തും രാജ്യത്തുടനീളവും നടക്കുന്ന എല്ലാ കാര്യങ്ങളുടെയും മുഴുവന്‍ ചിത്രവും പ്രാദേശിക സംഘടനകള്‍ക്ക് അവരുടെ പ്രേക്ഷകര്‍ക്ക് നല്‍കാന്‍ കഴിയുമെന്ന് ഈ പുതിയ ഫീച്ചറിനെക്കുറിച്ച് ഖത്തര്‍ ടൂറിസത്തിലെ മാര്‍ക്കറ്റിംഗ് ആന്‍ഡ് പ്രൊമോഷന്‍ സെക്ടര്‍ ഹയാ അല്‍ നൊയ്മി പറഞ്ഞു:

കുടുംബ സൗഹൃദ പ്രകടനങ്ങള്‍ മുതല്‍ ഖത്തറിലെ പ്രമുഖ മ്യൂസിയങ്ങളിലെ ക്യൂറേറ്റഡ് എക്സിബിഷനുകള്‍ വരെ കലണ്ടര്‍ വിജെറ്റിന്റെ ഭാഗമാകും. പ്രദേശവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ഇവന്റ് വിശദാംശങ്ങള്‍, തീയതികള്‍, സമയം എന്നിവയും ഇതിലൂടെ അറിയാം. ഭാവിയില്‍, ലൊക്കേഷന്‍, ഇവന്റ് തരം, തീയതി, തീം എന്നിവ പ്രകാരം ഫില്‍ട്ടര്‍ ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നതിനായി ഖത്തര്‍ കലണ്ടര്‍ വിജെറ്റ് മെച്ചപ്പെടുത്തുമെന്നും ഖത്തര്‍ ടൂറിസം വ്യക്തമാക്കി .

 

 

Related Articles

Back to top button
error: Content is protected !!