Breaking News

ഖത്തറില്‍ വാരാന്ത്യത്തില്‍ മഴയ്ക്ക് സാധ്യത

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ വാരാന്ത്യത്തില്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്. രാജ്യത്തെ കുറഞ്ഞ താപനില 28 ഡിഗ്രി സെല്‍ഷ്യസും കൂടിയ താപനില 36 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും.

വെള്ളിയാഴ്ച കാറ്റ് പ്രധാനമായും തെക്കുപടിഞ്ഞാറ് നിന്ന് തെക്കുകിഴക്ക് ദിശയിലേക്ക് വീശും, അടുത്ത ദിവസം തെക്കുകിഴക്ക് നിന്ന് വടക്കുകിഴക്ക് ദിശയിലേക്കാണ് കാറ്റ് വീശുക

ദൃശ്യപരത പ്രധാനമായും 4-8 കിലോമീറ്റര്‍ ആയിരിക്കും. എന്നാല്‍ ചില സ്ഥലങ്ങളില്‍ 3 കിലോമീറ്ററോ അതില്‍ കുറവോ ആയിരിക്കും.