Archived Articles

മുത്ത് റസൂലിനോപ്പം : മദ്ഹ് ഗാനാലാപന മത്സരം സമാപിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ: തനിമ റയ്യാന്‍ സോണ്‍ മുത്ത് റസൂലിനോപ്പം എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച പ്രവാചക മദ്ഹ് ഗാനാലാപന മത്സരം സമാപിച്ചു. മത്സരത്തില്‍ ഷെര്‍മി ഷംസു, റഫാത്ത് കപ്പാട്ടരകത്ത്, മുഹമ്മദ് അലി വയനാട് എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

നേരെത്തെ വാട്ട്‌സ് ആപ്പിലൂടെ നിരവധി പേര്‍ പങ്കെടുത്ത മത്സരത്തില്‍ നിന്ന് തിരഞ്ഞെടുത്ത 12 മത്സരാര്‍ത്ഥികളാണ് ഫൈനലില്‍ മാറ്റുരച്ചത്. മത്സരത്തിന് ശേഷം പ്രവാചക ചരിത്രത്തിലെ വര്‍ണശബളമായ ഏടുകള്‍ കൂട്ടിച്ചേര്‍ത്ത് അബ്ദുല്‍ ഹമീദ് എടവണ്ണ, അനസ് എടവണ്ണ, അനീസ് എടവണ്ണ, റഫീഖ് തങ്ങള്‍ എന്നിവര്‍ അവതരിപ്പിച്ച പാട്ടും പറച്ചിലും ശ്രദ്ധേയമായി.

സമാപന ചടങ്ങില്‍ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സി. ഐ.സി) റയ്യാന്‍ സോണ്‍ പ്രസിഡന്റ് മുഹമ്മദ് അലി ശാന്തപുരം അധ്യക്ഷത വഹിച്ചു, തനിമ ഖത്തര്‍ ഡയറക്ടര്‍ അബ്ദുല്‍ ജലീല്‍ ആര്‍. എസ് ആശംസകള്‍ നേര്‍ന്നു, തനിമ റയാന്‍ സോണ്‍ ഡയറക്ടര്‍ റഫീഖ് തങ്ങള്‍ സ്വാഗതവും, സി.ഐ.സി. സോണല്‍ വൈസ് പ്രസിഡന്റ് സുബുല്‍ അബ്ദുല്‍ അസീസ് സ്വാഗതവും പറഞ്ഞു. അബ്ദുല്‍ ജലീല്‍ എം. എം. പരിപാടികള്‍ നിയന്ത്രിച്ചു.


ഫോട്ടോ : പ്രവാചക മദ്ഹ് ഗാനാലാപന മത്സര വിജയികള്‍ സംഘാടകര്‍ക്കും, അഥിതികള്‍ക്കുമൊപ്പം

Related Articles

Back to top button
error: Content is protected !!