Breaking News

ഗ്രൂപ്പ് ഘട്ടത്തിന് ശേഷം ലോകകപ്പ് ആരാധകര്‍ക്ക് ടിക്കറ്റില്ലാതെ ഖത്തറിലേക്ക് പ്രവേശിക്കാം

അമാനുല്ല വടക്കാങ്ങര

ദോഹ. ഫിഫ ലോകകപ്പ് 2022 ന് മത്സര ടിക്കറ്റ് വാങ്ങാത്ത ആളുകള്‍ക്ക് ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ് ഘട്ടത്തിന് ശേഷം ഖത്തറിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുമെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് വ്യാഴാഴ്ച ദോഹയില്‍ പറഞ്ഞു.

2022 ഡിസംബര്‍ 2 മുതല്‍ ആരംഭിക്കുന്ന ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ഗ്രൂപ്പ് സ്റ്റേജിന്റെ സമാപനത്തിന് ശേഷം മാച്ച് ടിക്കറ്റില്ലാത്ത ആരാധകര്‍ക്ക് രാജ്യത്തെ ടീമുകള്‍ക്കും ആരാധകരോടുമൊപ്പം ഇവിടുത്തെ അതുല്യമായ ടൂര്‍ണമെന്റ് അന്തരീക്ഷം ആസ്വദിക്കാന്‍ ഖത്തറിലേക്ക് പ്രവേശിക്കാമെന്ന് പ്രഖ്യാപിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെയും ലോകകപ്പ് സുരക്ഷാ സേനയുടെയും ഔദ്യോഗിക വക്താവ് കേണല്‍ ഡോ. ജാബര്‍ ഹമ്മൂദ് ജബര്‍ അല്‍ നുഐമി പറഞ്ഞു.

ലിസ്റ്റ് ചെയ്തിരിക്കുന്ന ആവശ്യകതകള്‍ അനുസരിച്ച് ഇന്നുമുതല്‍ ടിക്കറ്റ് ഇല്ലാത്ത ആരാധകര്‍ക്ക് ഖത്തറിലേക്ക് പ്രവേശിക്കുന്നതിനുള്ള ഹയ്യ കാര്‍ഡുകള്‍ക്കായി ഹയ്യ പ്ലാറ്റ്ഫോം അല്ലെങ്കില്‍ ഹയ്യ മൊബൈല്‍ ആപ്പ് വഴി അപേക്ഷിക്കാം
ഫിഫ 2022 ലോകകപ്പ് ഖത്തര്‍ , അറബ് ലോകത്തെ ആദ്യ ഫിഫ ലോകകപ്പ് 1.7 ദശലക്ഷത്തിലധികം ആളുകളെ ഖത്തറിലേക്ക് കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. ആരാധകര്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്നതിന് വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. . വിവിധ രാജ്യങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും സുരക്ഷ കരാറുകള്‍ ഒപ്പുവച്ചതായും , ‘കേണല്‍ നുഐമി പറഞ്ഞു.