Breaking News

ലുസൈല്‍ ക്യുഎന്‍ബി മെട്രോ സ്റ്റേഷന് ചുറ്റുമുള്ള റോഡുകള്‍ ഇന്ന് അടക്കും

അമാനുല്ല വടക്കാങ്ങര

ദോഹ. ലുസൈല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ബോളിവുഡ് മ്യൂസിക് ഫെസ്റ്റിവല്‍ കാരണം ലുസൈല്‍ ക്യുഎന്‍ബി മെട്രോ സ്റ്റേഷന് ചുറ്റുമുള്ള റോഡുകള്‍ നവംബര്‍ 4 ന് അടച്ചിടുമെന്ന് ദോഹ മെട്രോ അറിയിച്ചു. എന്നാല്‍ മെട്രോ ലിങ്ക് സാധാരണ പോലെ പ്രവര്‍ത്തിക്കും.

ലുസൈല്‍ ക്യുഎന്‍ബി 1, 2 പ്രവേശനങ്ങള്‍ സ്വകാര്യ വാഹനങ്ങള്‍ക്കും ടാക്‌സികള്‍ക്കും ഇന്ന് അനുവദിക്കില്ല. അതുപോലെ തന്നെ പാര്‍ക് ആന്റ് റൈഡ് സൗകര്യവും ഇന്ന് ലഭ്യമാവില്ല. മെട്രോ ലിങ്ക് റൂട്ട് എം145, എം 146 എന്നിവ സാധാരണപോലെ സര്‍വീസ് നടത്തും.