Archived Articles

ഐ ആം അറ്റ് ഖത്തര്‍ , ഖത്തര്‍ മലയാളികളുടെ പുതിയ ലോകകപ്പ് ഗാനം പുറത്തിറങ്ങി

അമാനുല്ല വടക്കാങ്ങര

ദോഹ. കാല്‍പ്പന്ത് കളിയുടെ ആവേശം വാനോളം എത്തിനില്‍ക്കുന്ന ഖത്തറിന്റെ മണ്ണില്‍ മലയാളക്കരയ്ക്ക് അഭിമാനമായി പുതിയൊരു പുതിയ ലോകകപ്പ് ഗാനം ഐ ആം അറ്റ് ഖത്തര്‍ പുറത്തിറങ്ങി .

ഇന്റര്‍നാഷണല്‍ ആര്‍ട്‌സ് ആന്റ് മ്യൂസിക് അണിയിച്ചൊരുക്കി ത്രീലൈന്‍ ഷിപ്പിംഗ് നിര്‍മിച്ച ഐ ആം അറ്റ് ഖത്തര്‍ എന്ന സംഗീത ആല്‍ബം റേഡിയോ മലയാളം 98.6 ല്‍ നടന്ന ചടങ്ങില്‍ ആര്‍.ജെ ജിബിന്‍ , ആര്‍.ജെ സൂരജ് എന്നിവര്‍ ചേര്‍ന്ന് റിലീസ് ചെയ്തു.

https://www.youtube.com/watch?v=5wJDkl4dL4U

 

ലോകകപ്പിന്റെ ആവേശം നിലനിര്‍ത്തി കൊണ്ടുള്ള ചടുലമായ സംഗീതം നിര്‍വഹിച്ചത് അജി നെടുമ്പുരക്കലാണ്. പ്രോഗ്രാം ക്രിയേറ്റീവ് ഹെഡ് ഷഫീര്‍ എളവള്ളി. വിഷ്വല്‍ ഡയറക്ടേര്‍സ് ബിഷിര്‍ , റൗഫ് എളവള്ളി, ക്യാമറ അല്‍ത്താഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഫാസില്‍ എളവള്ളിയുമാണ്.

ഐ ആം മാനേജിംഗ് ഡയറക്ടര്‍ ഷഫീര്‍ എളവള്ളി അധ്യക്ഷത വഹിച്ച ചടങ്ങില്‍ രാജേഷ് ഉണ്ണി സ്വാഗതവും ഫത്താഹ് നന്ദിയും പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!