Breaking News

ഹിംയാന്‍, ഖത്തറില്‍ രജിസ്റ്റര്‍ ചെയ്ത ഖത്തരി ബ്രാന്‍ഡിലുള്ള ആദ്യത്തെ ദേശീയ പ്രീപെയ്ഡ് കാര്‍ഡ് ഉടന്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ഹിംയാന്‍, ഖത്തറില്‍ രജിസ്റ്റര്‍ ചെയ്ത ഖത്തരി ബ്രാന്‍ഡിലുള്ള ആദ്യത്തെ ദേശീയ പ്രീപെയ്ഡ് കാര്‍ഡ് ഉടന്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനൊരുങ്ങി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്.

സാങ്കേതിക വിദ്യയുടെ ഗുണവശങ്ങള്‍ പ്രയോജനപ്പെടുത്തി ഇലക്ട്രോണിക് പേയ്മെന്റ് സേവനങ്ങള്‍ വികസിപ്പിക്കുന്നതിനും രാജ്യത്ത് സാമ്പത്തിക ഉള്‍പ്പെടുത്തല്‍ വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെ ശ്രമങ്ങളുടെ ഭാഗമായാണിത്. ഔദ്യോഗികമായി ലോഞ്ച് ചെയ്യുന്ന സമയം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടും.

ഇഷ്യൂ ചെയ്യുന്നതിന് മിനിമം അക്കൗണ്ട് ബാലന്‍സ് ആവശ്യമില്ല, സമ്പര്‍ക്കമില്ലാതെ ഇടപാടുകള്‍ നടത്താം, എല്ലാ സെയില്‍ പോയിന്റുകളിലും എടിഎംകളിലും പ്രാദേശിക ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ്സൈറ്റുകളിലും ഇടപാടുകള്‍ പിന്തുണയ്ക്കുന്നു/അനുവദിക്കുന്നു, സാമ്പത്തിക ഉള്‍പ്പെടുത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിന് ബാങ്കിംഗ്, ബാങ്കിംഗ് ഇതര ഉപഭോക്താക്കള്‍ക്ക് നല്‍കാം, നാപ്‌സ് നെറ്റ്വര്‍ക്ക് വഴി പ്രാദേശികമായി ഇടപാടുകള്‍ നടത്തുന്നതിനാല്‍ കൂടുതല്‍ സുരക്ഷിതമാണ്, ഇഷ്യൂ ചെയ്യുന്നവര്‍ക്കും ഏറ്റെടുക്കുന്നവര്‍ക്കും വ്യാപാരികള്‍ക്കും കുറഞ്ഞ ഇടപാട് ഫീസ് എന്നിവ ഹിംയാന്‍ കാര്‍ഡുകളെ കൂടുതല്‍ ജനകീയമാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.