Archived Articles

ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ അലുംനി ലോഗോ പ്രകാശനം ചെയ്തു

അമാനുല്ല വടക്കാങ്ങര

ദോഹ. ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ അലുംനി അസോസിയേഷന്‍ ലോഗോ പ്രകാശനം ചെയ്തു. സ്‌കൂളില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശൈഖ് ഷമീം സാഹിബും അലുംനി പ്രസിഡണ്ട് ജിഷാദ് ഹൈദറലിയും ചേര്‍ന്നാണ് ലോഗോ പ്രകാശനം ചെയ്തത്.


തങ്ങളുടെ മാതൃ സ്ഥാപനത്തോടുള്ള നന്ദിയും കടപ്പാടും അനുസ്മരിച്ച പൂര്‍വ വിദ്യാര്‍ഥികള്‍ സ്ഥാപനത്തിന്റെ വളര്‍ച്ചയുടെ പുരോഗതിയിലും തങ്ങള്‍ക്ക് സാധ്യമാകുന്ന എല്ലാം ചെയ്യുമെന്ന് പ്രഖ്യാപിച്ചു. പൂര്‍വ വിദ്യാര്‍ഥികളെ സംഘടിപ്പിക്കുന്നതിന് രജിസ്‌ട്രേഷന്‍ പ്രക്രിയ ആരംഭിച്ചിട്ടുണ്ട്.


പ്രിന്‍സിപ്പല്‍ ഷെയ്ഖ് ഷമീം സാഹിബ്, വൈസ് പ്രിന്‍സിപ്പല്‍ ജൂണിയര്‍ വിംഗ് അസം ഖാന്‍ , വൈസ് പ്രിന്‍സിപ്പല്‍ ബോയ്സ് വിംഗ് അശോക് കുമാര്‍ തിവാരി , എച്ച്എം ഗേള്‍സ് വിംഗ് ഡോ. നസിമ, അസി.എച്ച്എം ഗേള്‍സ് വിഭാഗം ഖതിജ ടിസി ഐഐഎസ് അലുംനിയില്‍ നിന്ന് – ജിഷാദ് ഹൈദരലി പ്രസിഡന്റ്, ഡോ. ദീപ് മാത്തന്‍ വൈസ് പ്രസിഡന്റ്, ഖാലിദ് അല്‍ അമ്രി ജനറല്‍ സെക്രട്ടറി, ഫഹീം ഫൈസല്‍ സ്പോര്‍ട്സ് ചെയര്‍മാന്‍, ചരല്‍സ്റ്റണ്‍ സ്പോര്‍ട്സ് കണ്‍വീനര്‍, സഹാറ ജാഫര്‍ മീഡിയ കോര്‍ഡിനേറ്റര്‍ എന്നിവര്‍ സംസാരിച്ചു.