Archived Articles

ഫുട്ബോള്‍ ലോകകപ്പ് ഗോള്‍ഡന്‍ ബൂട്ട് പ്രവചന മത്സരം പോസ്റ്റര്‍ പ്രകാശനം ചെയ്തു

അമാനുല്ല വടക്കാങ്ങര
ദോഹ. തലശ്ശേരി മണ്ഡലം കെഎംഎംസി യും ദാന ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി നടത്തുന്ന ഫുട്ബോള്‍ ലോകകപ്പ് ഗോള്‍ഡന്‍ ബൂട്ട് പ്രവചന മത്സരം പോസ്റ്റര്‍ പ്രകാശനം ചെയ്തു . ദാന ഹൈപ്പര്‍ മാര്‍ക്കറ്റ് മാനേജിംഗ് ഡയറക്ടര്‍ മൂസ കുറുങ്ങോട്ടാണ് പോസ്റ്റര്‍ പ്രകാശനം ചെയ്തത്.തലശ്ശേരി മണ്ഡലം എക്‌സിക്യൂട്ടീവ് ഭാരവാഹികള്‍ റഫീഖ് അബ്ദുറഹ്മാന്‍, അര്‍ഷാദ് സാലിം, റഹൂഫ് നൗഷാദ് , നാസര്‍ ഷബീര്‍ , കാസിം റഹൂഫ് ഫൈസല്‍ ഷാഹിര്‍ അമീര്‍ ഖാസിം കുറുങ്ങോട്ട് റംഷാദ് ഷാര്‍ജന്‍ സുഫാദ് എന്നിവര്‍ പങ്കെടുത്തു
പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സുഫാദ് ചൊക്ലി, മണ്ഡലം സെക്രട്ടറി സാലിം ടി സ് എന്നിവര്‍ സംസാരിച്ചു