Archived Articles

കത്താറ കള്‍ച്ചറല്‍ വില്ലേജില്‍ വ്യതിരിക്തമായ സാംസ്‌കാരിക വിനോദസഞ്ചാര അനുഭവം

അമാനുല്ല വടക്കാങ്ങര

ദോഹ. കത്താറ കള്‍ച്ചറല്‍ വില്ലേജില്‍ വ്യതിരിക്തമായ സാംസ്‌കാരിക വിനോദസഞ്ചാര അനുഭവം . കലയും സംസ്‌കാരവും പാരമ്പര്യവും സമന്വയിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികളാണ് കത്താറയില്‍ ആരാധകരെ വിസ്മയിപ്പിക്കുന്നത്.
ആഘോഷത്തിന്റെ പശ്ചാത്തലമൊരുക്കുന്ന അലങ്കാരങ്ങളും സംഗീതവും ദൃശ്യ വിസ്മയങ്ങളും കത്താറയെ കൊതിപ്പിക്കുന്ന കേന്ദ്രമാക്കി മാറ്റുകയാണ്. നിത്യവും പതിനായിരങ്ങളാണ് കത്താറയിലെ വിവിധ തെരുവുകളുടെ സൗന്ദര്യം നുകരാന്തെുന്നത്.