Breaking News

ലോകകപ്പ് മത്സരങ്ങള്‍ അനധികൃതമായി തത്സമയം സംപ്രേക്ഷണം ചെയ്തതിന് 55 വെബ്സൈറ്റുകള്‍ പിടികൂടി അടച്ചുപൂട്ടിയതായി യുഎസ് നീതിന്യായ വകുപ്പ്

ദോഹ. ഖത്തറില്‍ നടക്കുന്ന ലോകകപ്പ് മത്സരങ്ങള്‍ അനധികൃതമായി തത്സമയം സംപ്രേക്ഷണം ചെയ്തതിന് 55 വെബ്സൈറ്റുകള്‍ പിടികൂടി അടച്ചുപൂട്ടിയതായി യുഎസ് നീതിന്യായ വകുപ്പിനെ ഉദ്ധരിച്ച് എ.എഫ്.പി. റിപ്പോര്‍ട്ട് ചെയ്തു.

ഫുട്‌ബോള്‍ വേള്‍ഡ് ഗവേണിംഗ് ബോഡിയുടെ അനുമതിയില്ലാതെ പകര്‍പ്പവകാശ ലംഘന ഉള്ളടക്കം വിതരണം ചെയ്യാന്‍ സൈറ്റുകള്‍ ഉപയോഗിക്കുന്നതായി ഫിഫ പ്രതിനിധി തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് വെബ്സൈറ്റുകള്‍ അടച്ചുപൂട്ടുന്നതെന്ന് വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!