Breaking News

ഇന്ന് അര്‍ദ്ധരാത്രി മുതല്‍ വെള്ളിയാഴ്ച രാവിലെ 9 വരെ അല്‍ ഫുറൂസിയ സ്ട്രീറ്റിലെ അല്‍ മനാസീര്‍ ഇന്റര്‍സെക്ഷന്‍ ഭാഗികമായി അടക്കും

 

ദോഹ: ഇന്ന് അര്‍ദ്ധരാത്രി മുതല്‍ വെള്ളിയാഴ്ച രാവിലെ 9 വരെ അല്‍ ഫുറൂസിയ സ്ട്രീറ്റിലെ അല്‍ മനാസീര്‍ ഇന്റര്‍സെക്ഷന്‍ ഭാഗികമായി അടക്കുമെന്ന് പൊതുമരാമത്ത് അതോറിറ്റി അഷ്ഗാല്‍ അറിയിച്ചു. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലേക്കും സല്‍വ റോഡിലേക്കും പോകുന്ന വഴികളാണ് അടക്കുന്നത്.

അല്‍ വാബ് സ്ട്രീറ്റ്, അല്‍ സൈലിയ റോഡ്, അല്‍ റയ്യാന്‍, മഈതര്‍ എന്നിവിടങ്ങളില്‍ നിന്ന് സല്‍വാ റോഡിലേക്കും ഇന്‍ഡസ്ട്രിയല്‍ ഏരിയയിലേക്കും അല്‍ ഫുറൂസിയ സ്ട്രീറ്റ്, അല്‍ മാനസീര്‍ ഇന്റര്‍സെക്ഷന്‍ വഴി വരുന്ന വാഹനങ്ങള്‍ റാസ് ലഫാന്‍ സ്ട്രീറ്റ്, സലാഹ് അല്‍ദിന്‍ സ്ട്രീറ്റ് തുടങ്ങിയ പ്രാദേശിക റോഡുകളിലൂടെ തിരിച്ചുവിടും.