Breaking News

വിന്റര്‍ സെമസ്റ്ററിനായി കാമ്പസിലേക്ക് 6400 വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്ത് ദോഹ യൂണിവേഴ്സിറ്റി ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി

 

അമാനുല്ല വടക്കാങ്ങര

 

ദോഹ.വിന്റര്‍ സെമസ്റ്ററിനായി കാമ്പസിലേക്ക് 6400 വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്ത് ദോഹ യൂണിവേഴ്സിറ്റി ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി. ബിസിനസ് മാനേജ്മെന്റ്, കംപ്യൂട്ടിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, എഞ്ചിനീയറിംഗ് ടെക്നോളജി, ഹെല്‍ത്ത് സയന്‍സസ്, പൊതുവിദ്യാഭ്യാസം എന്നീ മേഖലകളില്‍ 60-ലധികം പ്രോഗ്രാമുകള്‍ വാഗ്ദാനം ചെയ്യുന്ന 5 കോളേജുകളിലായി പുതിയതും മടങ്ങിവരുന്നതുമായ വിദ്യാര്‍ത്ഥികളടക്കം 6400 പേരാണ് എത്തിയത്.